മമ്മൂട്ടിയുടെ ഷൈലോക്കിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമ! പുതിയ ചിത്രവുമായി ജോബി ജോര്‍ജ്ജ്?

By Midhun Raj

ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബില്‍ ഇടംപിടിച്ച സിനിമ അഭിമാനമായി മാറുകയും ചെയ്തിരുന്നു. ലൂസിഫറിന്റെ വിജയത്തിന് ശേഷവും കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളും ചരിത്ര പശ്ചാത്തലത്തിലുളള ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.

മോഹന്‍ലാലിന്റെതായി അടുത്തിടെ പൂര്‍ത്തിയായ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. ഓണത്തിന് റിലീസ് ചെയ്യുന്ന ഇട്ടിമാണിക്ക് ശേഷം ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലും ലാലേട്ടന്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരത്തിന്റെ മറ്റൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്.

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീം

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീം

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ ആണ് നായകവേഷത്തില്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നത്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്നത്. ഇത്തവണയും ഒരു ത്രില്ലര്‍ ചിത്രമാണ് ഈ കൂട്ടുകെട്ടില്‍നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. മുന്‍പ് ഈ ടീമില്‍ നിന്നും പുറത്തിറങ്ങിയ മാടമ്പി,ഗ്രാന്‍ഡ് മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ തിയ്യേറ്ററുകളില്‍ നിന്നും വിജയം നേടിയിരുന്നു.

തെലുങ്ക് താരം അല്ലു അര്‍ജുനെയും

തെലുങ്ക് താരം അല്ലു അര്‍ജുനെയും

2020ല്‍ ആയിരിക്കും മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലുളള പുതിയ ചിത്രം യാഥാര്‍ത്ഥ്യമാകുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിനായി തെലുങ്ക് താരം അല്ലു അര്‍ജുനെയും അണിയറക്കാര്‍ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്ന കാര്യം മുന്‍പ് ചില സോഷ്യല്‍ മീഡിയ സംവാദങ്ങളില്‍ ജോബി വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ പ്രകടനം

മോഹന്‍ലാലിന്റെ പ്രകടനം

അതേസമയം വില്ലനായിരുന്നു മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയിരുന്ന ചിത്രം. വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ചത്ര വലിയ വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ബി ഉണ്ണികൃഷ്ണന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ നിന്നും ശരാശരി വിജയമാണ് സ്വന്തമാക്കിയിരുന്നത്.

 മമ്മൂട്ടി ചിത്രത്തിന് ശേഷമാണ് നിര്‍മ്മാതാവ്

മമ്മൂട്ടി ചിത്രത്തിന് ശേഷമാണ് നിര്‍മ്മാതാവ്

അതേസമയം മമ്മൂട്ടി ചിത്രത്തിന് ശേഷമാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുക. മമ്മൂക്കയുടെ എറ്റവും പുതിയ ചിത്രമായ ഷൈലോക്ക് നിര്‍മ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തന്നെയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗിന് അടുത്തിടെയായിരുന്നു തുടക്കമായിരുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ്കിരണ്‍,നടി മീന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാജാധിരാജ.മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് പുതിയ ചിത്രവുമായി മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ട് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X