അവന്‍റെ കാല് ഞാനങ്ങ് തകര്‍ക്കും! ഷെയ്ന്‍ നിഗമിനെതിരെ വീണ്ടും കൊലവിളിയുമായി ജോബി ജോര്‍ജ്!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ഷെയ്ന്‍ നിഗം. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അബിക്ക് പിന്നാലെയായാണ് ഷെയിനും സിനിമയിലേക്ക് എത്തിയത്. ചെറുപ്പത്തില്‍ തന്നെ നൃത്തത്തിലും അഭിനയത്തിലുമൊക്കെ ഷെയ്ന്‍ മികവ് പ്രകടിപ്പിച്ചിരുന്നു. അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു ഷെയ്ന്‍ അരങ്ങേറിയത്. ഷെയ്‌ന് നായകനാവാനുള്ള അവസരവും രാജീവ് രവി നല്‍കിയ്രുന്നുവെങ്കിലും ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം താരപുത്രന്‍ സ്വീകരിച്ചിരുന്നില്ല. സിനിമയുടെ തിരക്കഥ കേട്ടതിന് ശേഷമുള്ള ആശയക്കുഴപ്പമായിരുന്നു ഷെയ്‌നെ പിന്തിരിപ്പിച്ചത്.
2016 ല്‍ പുറത്തിറങ്ങിയ കിസ്മയത്തിലൂടെയായിരുന്നു ഷെയ്ന്‍ നായകനായി അരങ്ങേറിയത്. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ഓള് തുടങ്ങിയ സിനിമകളിലെ ഷെയ്‌ന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ പെരുന്നാള്‍, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളാണ് ഇനി അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം വിവാദ നായകനായി മാറിയത്. നിര്‍മ്മാതാവായ ജോബി ജോര്‍ജില്‍ നിന്നും വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു താരം എത്തിയത്. ഇതിന് പിന്നാലെയായി വിശദീകരണവുമായി ജോബി ജോര്‍ജും എത്തിയിരുന്നു. ഷെയ്ന്‍ നിഗമിനെതിരെ വീണ്ടും കൊലവിളിയുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ഇപ്പോള്‍.

ഷെയ്ന് നിഗമിനെതിരെ വീണ്ടും കൊലവിളി നടത്തിയിരിക്കുകയാണ് ജോബി ജോര്‍ജ്. യുവസംവിധായികയുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വെയില്‍ എന്ന തന്റെ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഷെയ്‌നിന് കരിയര്‍ ഉണ്ടാവില്ലെന്നും വണ്ടി കൊണ്ടുവന്ന് ഇടിപ്പിച്ച് താരത്തെ അപകടപ്പെടുത്തുമെന്നും പറയുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

മലയാളത്തിലെ ഒരു യുവസംവിധായികയുമായി സംസാരിക്കുന്നതിനിടയിലാണ് ജോബി ജോര്‍ജ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഈയൊരു ക്യാരകട്‌റാണെങ്കില്‍ എനിക്ക് അവനെക്കൊണ്ട് അത്രയും വലിയ സിനിമ ചെയ്യിക്കാന്‍ പാടാണ്. ഈ ഒരു പടത്തില്‍പ്പോലും സഹകരിക്കാത്ത അവന്‍ എങ്ങനെ തന്നോട് സഹകരിക്കും, വേറെ ആമ്പിള്ളേരെ വെച്ച് സിനിമ ചെയ്യൂ, ഷെയ്ന്‍ മാത്രമല്ലല്ലോ നായകനായിട്ടുള്ളത്. എന്റെ പടത്തിനെന്തെങ്കിലും സംഭവിച്ചാല്‍ അവന്റെ സിനിമാ കരിയര്‍ തീര്‍ന്നു. ബെറ്റ് വെച്ചോ ഒരു വണ്ടികൊണ്ട് അവനെയങ്ങ് ഇടിപ്പിക്കും, അവന്റെ കാല് അങ്ങ് തകര്‍ക്കും. ഇതോടെ അവന്‍ തീര്‍ന്നു, തന്റെ കാര്യം ശരിയാക്കിയില്ലെങ്കില്‍ അവന് ലോകപണി വരുമെന്നൊന്ന് ഉപദേശിച്ചേക്കൂ, ഇതായിരുന്നു ഓഡിയോ ക്ലിപ്പിലെ സംഭാഷണം.

തനിക്ക് ജോബി ജോര്‍ജില്‍ നിന്നും വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഷെയ്ന്‍ നിഗം എത്തിയതിന് പിന്നാലെയായാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തിരക്കി ആരാധകരും സിനിമാപ്രേമികളും എത്തിയത്. തലമുടിയുടെ ഗെറ്റപ്പ് മാറിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയതെന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്. ഷെയ്‌നിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയും എത്തിയിരുന്നു.

താന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും പ്രതിഫലം പറ്റിയതിന് ശേഷം അഭിനയിക്കാതിരുന്നത് മാറിനനിന്നതിനെക്കുറിച്ച് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്ന് ജോബി ജോര്‍ജ് പറഞ്ഞിരുന്നു. ഷെയ്ന്‍ കാരണം വലിയ സാമ്പത്തിക ബാധ്യതയാണ് തനിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ വിവാദം ഉടലെടുത്തിട്ടുള്ളത്.

ജോബി ജോര്‍ജ് വിഷയവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ താരസംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. താരസംഘടന മാത്രമല്ല നിര്‍മ്മാതാക്കളുടെ സംഘടനയും വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിര്‍മ്മാണത്തിലുള്ള 2 ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഷെയ്‌നിനോട് നിര്‍ദേശിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.


Click it and Unblock the Notifications