ഷൈലോക്ക് പൊളിക്കുമോ? മമ്മൂട്ടി ആരാധകന്റെ ചോദ്യത്തിന് നിര്‍മ്മാതാവിന്റെ മറുപടി വൈറല്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മാമാങ്കത്തിന്റെ വിജയത്തിന് പിന്നാലെയാണ് മമ്മൂക്കയുടെ പുതിയ ചിത്രം എത്തുന്നത്. നേരത്തെ ക്രിസ്മസ് റീലിസായി പ്രഖ്യാപിച്ച ചിത്രം ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ഷെെലോക്കിന്റെ ആദ്യ രണ്ട് ടീസറുകളും തരംഗമായിരുന്നു.

ടീസറുകള്‍ക്കൊപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു. രാജാധിരാജ,മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. വമ്പന്‍താരനിര അണിനിരക്കുന്ന സിനിമ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്. ഷൈലോക്കിനെക്കുറിച്ചുളള ഒരു ചോദ്യത്തിന് ജോബി ജോര്‍ജ്ജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recommended Video
ജോബി ജോര്‍ജ്ജ് പങ്കുവെച്ച പുതിയ ക്യാരക്ടര്‍ പോസ്റ്ററിന് താഴെയായിട്ടാണ് ചോദ്യവുമായി ആരാധകന്‍ എത്തിയത്. ഷൈലോക്ക് പൊളിക്കുമോ ചേട്ടാ എന്നാണ് മമ്മൂട്ടി ആരാധകന്‍ ചോദിച്ചത്. ഇതിന് മറുപടിയായി പൊളിക്കുമോ എന്ന വാചകത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഷൈലോക്ക് ആയിരിക്കും എന്നാണ് ജോബി ജോര്‍ജ്ജ് നല്‍കിയ മറുപടി. ഇതിന് മുന്‍പ് മാമാങ്കത്തിന്‌റെ റിലീസിന് വേണ്ടി ഷൈലോക്ക് മാറ്റിവെച്ചപ്പോഴും നിര്‍മ്മാതാവ് നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ഷൈലോക്ക് തിയ്യേറ്ററുകളില്‍ എത്തുന്ന ദിവസം ആയിരിക്കും ആരാധകര്‍ക്ക് ഓണവും വിഷുവും ക്രിസ്സുമസും ഒക്കെ എന്നാണ് ജോബി ജോര്‍ജ്ജ് പറഞ്ഞത്. ജനുവരി 23നാണ് ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications