നിങ്ങള്‍ ചോദിച്ച പ്രതിഫലം ഞെട്ടിച്ചു! ആ വില ഇപ്പോള്‍ മനസ്സിലാക്കിയെന്നും ജോബി ജോര്‍ജ്!
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഷൈലോക്ക്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ രാജ്കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. അയ്യനാര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സിനിമയിലെത്തി വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടുവെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള ചിത്രത്തിന്റെ ഭാഗമാവുന്നത്.
മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ തുടക്കം കുറിക്കാന്‍ കഴിയുന്നതില്‍ സന്തോഷവാനാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മീനയേയും രാജ്കിരണിനേയും ഒരുമിപ്പിക്കുകയെന്ന ദൗത്യവുമായാണ് ഇത്തവണ താനെത്തുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. കഴുത്തറപ്പന്‍ പലിശക്കാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് രാജ് കിരണിന്‍രെ ക്യാരക്ടര്‍ പോസ്റ്ററും പുതിയ വിശേഷവും പങ്കുവെച്ച് ജോബി ജോര്‍ജ് എത്തിയത്.

ചെയ്ത സിനിമകൾ എല്ലാം ഹിറ്റ്, നിർമിച്ച സിനിമകൾ എല്ലാം ഹിറ്റ്, സംവിധാനം ചെയ്ത സിനിമകളും ഹിറ്റ് എന്നിട്ടും സർ, നിങ്ങളുടെ എളിമ, നിങ്ങൾ ഒരു പാഠപുസ്‌തകം ആയിരുന്നു എനിക്ക്, അങ്ങയെ ആദ്യമായി കണ്ടപ്പോൾ ചോദിച്ച നിങ്ങളുടെ പ്രതിഫലം, എന്നെ ഒന്ന് അസ്വസ്ഥമാക്കി എന്നുള്ളത് സത്യമാണ്. എന്നാൽ ഇപ്പോൾ, നിങ്ങളെ മനസ്സിലാക്കിയപ്പോൾ എന്ത് നൽകിയാലും അത് കൂടുതൽ അല്ല എന്ന തിരിച്ചറിവ് ആണ് എനിക്ക് നൽകിയത്. ഒരായിരം സിനിമ നിങ്ങളെ വെച്ചെടുത്തലും മടുക്കില്ല ഞാനും, ഗൂഡ്‌വിലും. സർവേശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ അങ്ങേയ്ക്കും കുടംബത്തിനും.


Click it and Unblock the Notifications