മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്ററായി ഷൈലോക്ക്! ഓണവും ക്രിസ്മസും ഒന്നിച്ചെന്ന് ആരാധകര്‍!
കാത്തിരിപ്പ് അവസാനിപ്പിച്ച് തിയേറ്ററുകളിലേക്കെത്തിയ ഷൈലോക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളിലെല്ലാം ഇതിനകം തന്നെ ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം സിനിമ കാണാനായി എത്തിയിരുന്നു. ഓണവും ക്രിസ്മസും ഒരുമിച്ചെത്തിയ ഫീലാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റര്‍ മമ്മൂക്ക ഉറപ്പിച്ചെന്നും ആരാധകര്‍ പറയുന്നുണ്ട്.
സിനിമ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് നിര്‍മ്മാതാവായ ജോബി ജോര്‍ജും എത്തിയിരുന്നു. കസബ, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും ജോബി ജോര്‍ജും ഒരുമിച്ചത് ഷൈലോക്കിന് വേണ്ടിയാണ്. അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിനുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Recommended Video
സംവിധായകനായ അജയ് വാസുദേവിന് പിറന്നാളാശംസ അറിയിച്ചും ജോബി ജോര്‍ജ് എത്തിയിരുന്നു. അവനവൻ അർഹിക്കുന്നതെ അവനവനു കിട്ടുകയുള്ളു, ഷൈലോക്ക് അത് ഗുഡ് വിലിന് സ്വന്തമായിക്കിട്ടാൻ പല കടമ്പകൾ കടക്കേണ്ടി വന്നു.. ഇന്ന് മുതൽ കേരളത്തിലെ നല്ലവരായ സിനിമ പ്രേമികൾക്കും കൂടി അവകാശപ്പെട്ടതാണ്, കൂടെ നിന്നവർക്കെല്ലാം നന്ദി, ഇന്ന് സന്തോഷത്തിന്റെ ദിവസം ആയതിനാൽ എല്ലാവർക്കും സന്തോഷങ്ങൾ മാത്രം നേരുന്നു.. സ്ഥിരം സ്തുതിപ്പിക്കലുകൾ ഒഴിവാക്കി അൽമാർത്ഥമായി നന്ദി പറയേണ്ട കുറെ ആളുകൾ അവരെ ഒന്നോർത്തെടുക്കുകയാണ്. ക്രൂശിതനായ എന്റെ ദൈവം, തോമാശ്ലീഹാ, സ്വർഗത്തിൽ മാത്രമുള്ള എന്റെ അച്ചാച്ചൻ,മമ്മുക്ക , രാജകിരൺ സർ,ആന്റണി പെരുമ്പാവൂർ, അജയ് വാസുദേവ്, ഡിക്സൺ,ബിബിൻ, അനീഷ്, ലിസ്റ്റിൻ സ്റ്റീഫൻ, എന്റെ അളിയൻ ബിനു, എന്റെ സുഹൃത്തുക്കൾ, ജോസ്,ജെയ്‌മി പിന്നെ എന്റെ കുടുംബം നല്ലവരായ എല്ലാ സിനിമ പ്രേക്ഷകർ, ഫേസ്ബുക് ഫ്രണ്ട്‌സ്, എല്ലാവർക്കും നന്ദി... തെറ്റിദ്ധാരണകൾ ഒന്നും ഉണ്ടായില്ലയെങ്കിൽ ചെയർമാൻ നമ്മൾ ഇനിയും സിനിമ ചെയ്യും, ചെയർ മാൻ ജോയേലിനെ വഴിതെറ്റിക്കരുത്? ഒരു കാര്യം ഉറപ്പ് ഈ സിനിമ നിങ്ങളെ ബോറടിപ്പിക്കുകില്ല എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.


Click it and Unblock the Notifications











