പ്രചരിക്കുന്നത് സത്യമല്ല! ഷെയിനെതിരെ വധഭീഷണി മുഴക്കിയോ? ജോബി ജോര്‍ജ് പറയുന്നതിങ്ങനെ...
നിര്‍മാതാവ് ജോബി ജോര്‍ജില്‍ നിന്നും തനിക്ക് വധഭീഷണി നേരിടേണ്ടി വന്നെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഷെയിന്‍ നിഗം. ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യങ്ങള്‍ ഷെയിന്‍ തുറന്ന് പറഞ്ഞതോടെ വലിയ കോളിക്കമാണ് ഉണ്ടായിരിക്കുന്നത്. താരസംഘടനയായ അമ്മയ്ക്കും ഷെയിന്‍ പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയ നിറയെ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന സിനിമയിലെ ഗെറ്റപ്പിന് മാറ്റം വരുത്തി എന്ന് പേരിലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഷെയിന്റെ ആരോപണത്തെ പൂര്‍ണമായും തള്ളി കളഞ്ഞിരിക്കുകയാണ് നിര്‍മാതാവ് ജോജി ജോര്‍ജ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് ഇപ്പോള്‍ പ്രചരിക്കുന്ന് കാര്യങ്ങളൊന്നും ശരിയല്ലെന്ന് ജോബി പറഞ്ഞത്.
'സ്‌നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങള്‍ കേള്‍ക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.. ഞാന്‍ അംഗമായ അസോസിയേഷന്‍ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാന്‍ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്'.

4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയിൽ. ഇതിന്റെ ബാക്കി ചിത്രീകരണത്തിൽ നിന്നും ഷെയിൻ ഒഴിഞ്ഞ് മാറുകയാണെന്നും ഇപ്പോൾ പ്രതിഫലം കൂട്ടി ചോദിക്കുന്നു എന്നും ചില മാധ്യമങ്ങളോട് ജോബി ജോർജ് തുറന്നു പറഞ്ഞു. 30 ലക്ഷം ഷെയിന് നൽകി. ഇപ്പോൾ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയിൻ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങുന്ന സ്ഥിതി ഉണ്ടായെന്നും നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി കൊടുത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് എറണാകുളം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനവും ജോബി ജോര്‍ജ് സംഘടിപ്പിച്ചിരിക്കുകയാണ്. വെയില്‍ എന്ന സിനിമയുടെ സംവിധായകനും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് അറിയുന്നത്. നിര്‍മാതാവിനും സംവിധായകനും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഉണ്ടാവുമെന്നും അറിയുന്നു.


Click it and Unblock the Notifications











