»   » ജോണ്‍ എബ്രഹാം മലയാളത്തില്‍! പ്രേമവും ഒപ്പവും കാണാനായില്ലെന്ന് നടന്‍..

ജോണ്‍ എബ്രഹാം മലയാളത്തില്‍! പ്രേമവും ഒപ്പവും കാണാനായില്ലെന്ന് നടന്‍..

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രശസ്ത ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അടുത്തു നടന്ന ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജന്മം കൊണ്ട് മലയാളിയായ ജോണ്‍ എബ്രഹാമിന്റെ രക്ഷിതാക്കള്‍ ആലുവ സ്വദേശികളാണ്.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന ജോണ്‍ മലയാള സിനിമയുടെ ഒരു വലിയ ആരാധകനാണ് . മലയാളത്തിലെ ജോണിന്റെ അരങ്ങേറ്റത്തെ കുറിച്ച്...

Read more: മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല പ്രണവിനെ നായകനാക്കുന്നത് : ജീത്തു ജോസഫ്!

ജോണ്‍ എബ്രഹാം

ആക്ഷന്‍ കഥാപ്രാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ റോളുകളാണ് ജോണ്‍ എബ്രഹാം ചെയ്തവയിലധികവും. 2003 ല്‍ പുറത്തിറങ്ങിയ ജിസം ആണ് ജോണ്‍ എബ്രഹാമിന്റെ ആദ്യ ചിത്രം.

ഹിറ്റ് ചിത്രങ്ങള്‍

പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ജോണ്‍ എബ്രഹാം അഭിനയിച്ചു. ധൂം, സിന്ദ, വാട്ടര്‍ ,ബാബുല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ജോണ്‍ ശ്രദ്ധേയ വേഷങ്ങളാണ് ചെയ്തത്.

മലയാളത്തിലെത്തുന്നു

മലയാളത്തില്‍ നടനായല്ല നിര്‍മ്മാതാവായാണ് ജോണ്‍ എബ്രഹാമെത്തുന്നത്. ഇതിന് മുന്‍പ് ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത വിക്കി ഡോണര്‍ , മദ്രാസ് കഫേ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. അടുത്തു പുറത്തിറങ്ങാന്‍ പോകുന്ന ഫോഴ്‌സ് 2 എന്ന ചിത്രവും ജോണ്‍ എബ്രഹാം ആണ് നിര്‍മ്മാണം. മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് നടന്‍ വ്യക്തമാക്കിയത്.

പ്രേമവും ഒപ്പവും കാണാനായില്ല

മലയാള സിനിമയെ ഇഷ്ടപ്പെടുന്ന ജോണ്‍ തനിക്ക് നിവിന്‍ പോളി ചിത്രം പ്രേമവും മോഹന്‍ ലാല്‍ നായകനായ ഒപ്പവും കാണാനൊത്തില്ലെന്നാണ് അഭിമുഖത്തില്‍ പറഞ്ഞത്.

English summary
John Abraham, the popular Bollywood actor is all set to make his Malayalam movie debut soon. But according to the reports, John is entering the industry as a producer, not an actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam