ബി ടൗണില്‍ നിന്നൊരു മോഹന്‍ലാല്‍ ഫാന്‍

പാതി മലയാളിയായ ജോണിന് മലയാളത്തോടും മലയാള ചിത്രങ്ങളോടും ഇഷ്ടം തന്നെ. മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും ജോണ്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. വിക്കിഡോണറായിരുന്നു ജോണ്‍ എബ്രഹാമിന്റെ നിര്‍മാണ കമ്പനിയായ ജോണ്‍ എബ്രഹാം എന്റര്‍ടെയന്‍ിമെന്റ്‌സ് നിര്‍മ്മിച്ച ആദ്യ ചിത്രം.
ആദ്യ ചിത്രം ഹിറ്റ് ചാര്‍ട്ടുകളിലിടം നേടിയതിനാല്‍ തന്നെ താരം ആത്മവിശ്വാസത്തിലാണ്. ഒപ്പം പുതിയ ചിത്രത്തിനായി കഠിനാധ്വാനം ചെയ്യുന്നു. ശ്രീലങ്കന്‍ പട്ടാളവും എല്‍ടിടിഇയും തമ്മിലുള്ള പോരാട്ട്ത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ എല്‍ടിടിഇ പോരാളിയുടെ വേഷമാണ് ജോണിന്. കഥാപാത്രമാവാന്‍ വേണ്ടി ഒന്‍പത് കിലൊയാണ് ജോണ്‍ കുറച്ചിരിക്കുന്നത്.
ജോണിന്റേയും ലാല്‍ ആരാധകരുടേയും ആഗ്രഹം പോലെ ജാഫ്‌നയില്‍ മോഹന്‍ലാല്‍ വേഷമിടുമോ എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications