ജോണ്‍ ബ്രിട്ടാസ് നായകനാകുന്നു
കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും സിനിമയിലേക്ക്. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഇന്‍ ദ് സില്‍വര്‍ ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടാസ് സിനിമയില്‍ നായകനാകുന്നത്.
പ്രശസ്ത നോവലിസ്റ്റ് സി.വി ബാലകൃഷ്ണനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ഇന്‍ ദ് സില്‍വര്‍ ലൈറ്റില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും.

മലയാള ചാനലുകളില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന അവതാരകനും പത്രപ്രവര്‍ത്തകനുമാണ് ജോണ്‍ ബ്രിട്ടാസ്. ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി തുടങ്ങിയ അദ്ദേഹം പിന്നീട് ന്യൂഡല്‍ഹിയില്‍ റിപ്പോര്‍ട്ടറായി. അവിടെ നിന്നാണ് കൈരളി ടിവിയിലേക്കു വരുന്നത്. ഇടയ്ക്ക് ഏഷ്യാനെറ്റിലേക്കും പോയിരുന്നു. അടുത്തിടെയാണ് തിരിച്ചെത്തിയത്. കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ എന്ന പരിപാടിയിലെ ബ്രിട്ടാസിന്റെ പ്രകടനം കണ്ടാണ് മധു കൈതപ്രം ബ്രിട്ടാസിനെ പുതിയ ചിത്രത്തില്‍ നായകനാക്കിയത്.
തിലകനും മുരളിയും അഭിനയിച്ച ഏകദന്തമാണ് ആദ്യ ചിത്രം. മധ്യവേനല്‍ രണ്ടാമത്തെതും, ശ്വേതാ മേനോനും മനോജ് കെ ജയനുമായിരുന്നു മുഖ്യ വേഷം ചെയ്തത്. ദിലീപിനെ നായകനാക്കി ഓര്‍മകള്‍ മാത്രം എന്ന പേരില്‍ മധു തന്റെ മൂന്നാമത്തെ ചിത്രവും ഒരുക്കി. ഡിസംബറില്‍ പുതിയ ചിത്രത്തിനു ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications











