ജോണ്‍ബ്രിട്ടാസ് നായകനാകുന്ന സിനിമ മെയില്‍
പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ടി വി അവതാരകനുമായ ജോണ്‍ ബ്രിട്ടാസ് അരങ്ങേറ്റം കുറിക്കുന്ന വെള്ളി വെളിച്ചത്തില്‍ (In The Limelight) എന്ന ചിത്രം മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ഇനിയയാണ് ബ്രിട്ടാസിന്റെ നായികയായെത്തുന്നത്.
നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് കുടിയേറിയ തീര്‍ത്തും വ്യത്യസ്തനായ ഒരു വ്യക്തിയുടെ കഥപറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഒമാനാണ്. ഒരു ബ്രട്ടീഷ് കമ്പനിയില്‍ ജോലി ചെയ്യുന്ന എക്‌സിക്യുട്ടീവിന്റെ വേഷമാണ് ചിത്രത്തില്‍ ബ്രിട്ടാസിന്. ഒരു നര്‍ത്തകിയുടെ വേഷത്തില്‍ ഇനിയയും എത്തുന്നു.

2013ല്‍ ഒമാന്‍ സന്ദര്‍ശിച്ച ബാലകൃഷ്ണന്‍ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയണ് വെള്ളി വെളിച്ചത്തില്‍ എന്നൊരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ അനുഭവങ്ങലിലൂടെ എഴുതിയ കഥയെ ദൃശ്യവത്കരിക്കുമ്പോള്‍ അതിന് ഏറ്റവും പറ്റിയ ഗള്‍ഫ് രാജ്യം ഒമാന്‍ തന്നെയാണെന്ന് എഴുത്തുകാരന്‍ പറയുന്നു.
ടെവിലിഷന്‍ അവതരണത്തില്‍ നിന്ന് വെള്ളിത്തിരയിലേക്കെത്തിയ തനിക്ക് മുമ്പേ ക്യാമറകള്‍ ഫേസ് ചെയ്തതുകൊണ്ട് അഭിനയം അത്ര പ്രയാസകരമായി തോന്നിയില്ലെന്ന് ബ്രിട്ടാസും പറഞ്ഞു.
ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ശ്രീജിത്ത് രവി, ടിനി ടോം, രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഒമാനിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രമേശ് നമ്പ്യാരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











