»   » ജോണിന് ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രം വൈകുന്നു

ജോണിന് ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രം വൈകുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/john-date-issues-may-delay-mohanlal-film-2-101595.html">Next »</a></li></ul>
Johna Abraham
മലയാളത്തിന്റെ സ്വന്തം സംവിധായകന്‍ സിദ്ദിഖിന് ഇപ്പോള്‍ തിരക്കോടുതിരക്കാണ്. മോളിവുഡിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തമിഴകവും ബോളിവുഡുമെല്ലാം ഈ സംവിധായകനെ കാത്തിരിയ്ക്കുന്നു. വിവിധ ഭാഷകളിലായി ഒരുപിടി പ്രൊജക്ടുകള്‍ കൈവശമുണ്ടെങ്കിലും ഒരു നടന്റെ ഡേറ്റ് സിദ്ദിഖിനെ വട്ടംചുറ്റിയ്ക്കുകയാണ്.

സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കിയ ബോഡിഗാര്‍ഡ് വമ്പന്‍വിജയം നേടിയതോടെയാണ് സിദ്ദിഖിന് ബോളിവുഡില്‍ ആവശ്യക്കാരേറിയത്. ബോഡിഗാര്‍ഡിന് ശേഷം സിദ്ദിഖ് ഏത് പ്രൊജക്ടാണ് കമ്മിറ്റ് ചെയ്യുന്നതെന്ന് ഏറെ ആകാംക്ഷയോടെയാണ് ഹിന്ദി സിനിമാലോകം ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ ജോണ്‍ എബ്രഹമാണ് തന്റെ അടുത്ത നായകനെന്ന് സംവിധായകന്‍ വ്യക്തമാക്കി.

ഈ സിനിമയുടെ തിരക്കഥാരചന സിദ്ദിഖ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജോണിന് തിരക്കഥ ഇഷ്ടമായെങ്കിലും നടന് ആവശ്യത്തിന് ഡേറ്റില്ലാത്തത് ഷൂട്ടിങ് തുടങ്ങുന്നതിന് വൈകിപ്പിയ്ക്കുകയാണെന്ന് സിദ്ദിഖ് പറയുന്നു. തടസ്സങ്ങളെല്ലാം നീക്കി എത്രയും പെട്ടെന്ന് ബോളിവുഡ് സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ശ്രമം. ബോളിവുഡ് ചിത്രം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തെന്നിന്ത്യയില്‍ തന്റെ വരവ് കാത്തിരിയ്ക്കുന്ന സിനിമകളുടെ ജോലികള്‍ ആരംഭിയ്ക്കാന്‍ കഴിയൂവെന്ന് ഇദ്ദേഹത്തിനറിയാം. സൂപ്പര്‍താരങ്ങളുടെ പ്രൊജക്ടുകളും കോളിവുഡിലെ ഒരു പ്രമുഖ ബാനറുമാണ് സിദ്ദിഖിന്റെ ബോളിവുഡ് പ്രൊജക്ട് കഴിയുന്നതും കാത്തിരിയ്ക്കുന്നത്.
അടുത്ത പേജില്‍
സിദ്ദിഖിന്റെ കൈവശം രണ്ട് മമ്മൂട്ടി സിനിമകള്‍

<ul id="pagination-digg"><li class="next"><a href="/news/john-date-issues-may-delay-mohanlal-film-2-101595.html">Next »</a></li></ul>
English summary
All of Siddique's forthcoming projects have been put on hold as the director is waiting for John Abraham's dates,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam