മോഹല്‍ലാല്‍ സിനിമയും അനന്തമായി വൈകുന്നു

ഇതിലൊന്ന് മമ്മൂട്ടിയുടേതും മറ്റൊന്ന് മോഹന്‍ലാലിന്റേതുമാണ്. ഇതില്‍ മമ്മൂട്ടി ചിത്രം വൈകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഭാവി പ്രൊജക്ടുകളില്‍ കാര്യമായ മാറ്റങ്ങള്‍ വേണമെന്ന് മമ്മൂട്ടി തീരുമാനിച്ചത് സിദ്ദിഖിന് ഒരുതരത്തില്‍ അനുഗ്രഹമായി മാറിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ആലോചനയിലുണ്ടെന്ന കാര്യം സംവിധായകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പേ കമ്മിറ്റ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വൈകുന്നത് സിദ്ദിഖിനെ വിഷമിപ്പിയ്ക്കുന്നുമുണ്ട്. രണ്ടര വര്‍ഷം മുമ്പ് മലയാളം ബോഡിഗാര്‍ഡിന്റെ തുടങ്ങുംമുമ്പേ തീരുമാനിച്ച ലാല്‍ ചിത്രമാണ് അനന്തമായി വൈകുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഈ സിനിമ നിര്‍മിയ്ക്കുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ രണ്ട് പ്രൊജക്ടുകള്‍ക്ക് പുറമെ മമ്മൂട്ടിയെയും ഫഹദിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തന്റെ ഗുരു കൂടിയായ ഫാസില്‍ ഒരുക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള തിരക്കഥയും സിദ്ദിഖ് ഒരുക്കുന്നുണ്ട്.
കോളിവുഡിലെ ഒരു പ്രമുഖ ബാനറും സിദ്ദിഖിന്റെ ഒഴിവും കാത്തിരിയ്ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവരോട് കൃത്യമായ സമയം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇതൊരു വലിയ പ്രശ്‌നമല്ലെന്നും സംവിധായകന്‍ പറയുന്നു. ബോളിവുഡ് സിനിമ തീരുന്ന മുറയ്‌ക്കേ മലയാളം സിനികള്‍ ഉണ്ടാകുവൂയെന്നാണ് സിദ്ദിഖ് നല്‍കുന്ന സൂചന.
ആദ്യപേജില്‍
ജോണിന് ഡേറ്റില്ല; മോഹന്‍ലാല്‍ ചിത്രം വൈകുന്നു


Click it and Unblock the Notifications