ഹോനായ് പഴയ ജോണ്‍ ഹോനായിയല്ല, ട്രെയിലര്‍ കാണൂ..
ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയെ മലയാളികള്‍ മറക്കാന്‍ വഴിയില്ല. എന്നാല്‍, ഹോനായ് പഴയ ജോണ്‍ ഹോനായ് ഒന്നുമല്ല. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടാല്‍ നിങ്ങള്‍ക്കതു മനസിലാകും. റിസബാവയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ജോണ്‍ ഹോനായ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഇന്‍ ഹരിഹര്‍ നഗറില്‍ തുടങ്ങി ജോണ്‍ ഹോനായില്‍ എത്തിനില്‍ക്കുകയാണ് ചിത്രം. ടു ഹരിഹര്‍ നഗറും, ഇന്‍ ഗോസ്റ്റ് ഹൗസും മലയാളികളെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളായിരുന്നു. തോമസിക്കുട്ടിയെയും, അപ്പുക്കുട്ടനെയും, ജോണ്‍ ഹോനായിയെയുമൊക്കെ മലയാളികള്‍ ഇന്നും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ ഫലമാണ് ചിത്രം നാലാം ഭാഗം വരെ എത്തിനില്‍ക്കുന്നത്.

ഇന്‍ ഹരിഹര്‍ നഗറില്‍ വില്ലനായി എത്തുന്ന ജോണ്‍ ഹോനായിക്ക് ചിത്രത്തില്‍ കൂടുതല്‍ രംഗങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും കഥാപാത്രം പവര്‍ഫുള്ളായിരുന്നു. കുറച്ച് സീനുകള്‍ കൊണ്ട് തന്നെ ഇന്‍ ഹരിഹര്‍ നഗറിലെ വില്ലന്‍ കഥാപാത്രം ശ്രദ്ധേയമായിരുന്നു. എന്നാല്‍, പുതിയ ചിത്രത്തില്‍ ജോണ്‍ ഹോനായിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.
ടി.എ തൗഫീഖിന്റെ സംവിധായനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് റിസബാവ ഹോനായിയുടെ വേഷം ധരിക്കുന്നത്. മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍ എന്നിവരുടെ കൂട്ടുക്കെട്ട് പുതിയ ചിത്രത്തിലും ചിരി ഉണര്‍ത്തുമെന്നു തന്നെ പ്രതീക്ഷിക്കാം. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങില്‍ നിന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു നോക്കൂ...


Click it and Unblock the Notifications











