ജോണ്‍ ഹാനായിയുമായി ആ നാല്‍വര്‍ സംഘം

By Nirmal Balakrishnan

മുകേഷ്, സിദ്ദീഖ്, ജഗദീഷ്, അശോകന്‍. നാലാളുടെയും പേരുകേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ഹരിഹര്‍ നഗറും തുടര്‍ ചിത്രങ്ങളുമാണ്. എന്നാലിതാ സിദ്ദീഖ് ലാലുമാരുടെ ചിത്രത്തിലല്ലാതെ നാലുപേരും വീണ്ടും ഒന്നിക്കുന്നു. ടി. എ. താഫിക് സംവിധാനംചെയ്യുന്ന ജോണ്‍ ഹോനായ് എന്ന ചിത്രത്തിലാണു നാലുപേരും കോമഡിയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. ബി.കെ.എസ്. പണിക്കരും മധു തില്ലങ്കേരിയുമാണ് കഥയും തിരക്കഥയും എഴുതുന്നത്.

മാമുക്കോയ, റിസബാവ, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ നവാസ് എന്നിവരാണു മറ്റുതാരങ്ങള്‍. നാലുപേരുടെയും നായികമാരെ തീരുമാനിച്ചിട്ടില്ല. അക്‌സ് പോള്‍ ആണ് സംഗീതം.

john-honai

ജോണ്‍ ഹോനായ് എന്നത് ഇന്‍ ഹരിഹര്‍ നഗറിലെ വില്ലന്റെ പേരാണ്. റിസബാവയായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിന് പേരില്‍ മാത്രമേ ഹരിഹര്‍ നഗറുമായി ബന്ധമുള്ളൂ. ഹരിഹര്‍ നഗര്‍പോലെ ഇതുംകോമഡി ചിത്രം തന്നെയാണ്.

ഹരിഹര്‍ നഗറിനു പിന്നാലെ രണ്ടാംഭാഗവും മൂന്നാംഭാഗവും വന്നിരുന്നു. അവയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ആദ്യചിത്രം സിദ്ദീഖുംലാലും ചേര്‍ന്നാണ് ഒരുക്കിയിരുന്നതെങ്കില്‍ രണ്ടും മൂന്നുംലാല്‍ മാത്രമാായിരുന്നു സംവിധാനം ചെയ്തിരുന്നത്. നാലുപേരും ചേര്‍ന്നുള്ള സീന്‍ ബൈ സീന്‍ തന്നെയായിരുന്നു ചിത്രങ്ങളുടെ വിജയം. അതേപാറ്റേണില്‍ തന്നെയാണ് ജോണ്‍ ഹോനായും ഒരുങ്ങുന്നത്. കാത്തിരിക്കാം മറ്റൊരു കോമഡി ഹിറ്റിനായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X