യുവനടന്‍ ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനായി! നവദമ്പതികളെ അനുഗ്രഹിക്കാന്‍ വന്‍താരനിര! ചിത്രങ്ങള്‍ കാണാം!
മലയാള സിനിമ മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ജോണ്‍ കൈപ്പള്ളിയുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വില്ലന്‍, സ്വഭാവ വേഷത്തിലൂടെയാണ് ഈ താരത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. ഫെഹ്‌സിബാ എലിസബത്തിനെയാണ് ജോണ്‍ കൈപ്പിള്ളി ജീവിതസഖിയാക്കിയത്. കോഴഞ്ചേരി സെന്റ് തോമസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.
പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ആ രൂപം കാണുമ്പോഴും അഭിനയിച്ച സിനിമകളെക്കുറിച്ച് പറഞ്ഞാലും എല്ലാവര്‍ക്കും ഈ താരത്തെ മനസ്സിലാവും. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2 ഫുക്രി തുടങ്ങിയ സിനിമകളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ കായികാധ്യാപകനെ മറന്നിരിക്കാനിടയില്ല. ആന്‍മരിയയെ വിറപ്പിച്ച പിടി മാഷായെത്തിയത് ജോണായിരുന്നു. ഡേവിഡ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി ചിത്രമായ മധുരരാജയാണ് ഈ താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തിയ ഒടുവിലത്തെ സിനിമ.

മലയാളത്തില്‍ മാത്രമല്ല തമിഴിലും ജോണ്‍ അഭിനയിച്ചിട്ടുണ്ട്. .യെന്നെ അറിന്താല്‍ എന്ന ചിത്രത്തില്‍ ജോണും വേഷമിട്ടിരുന്നു. നവദമ്പതികളെ അനുഗ്രഹിക്കാനായി സിനിമാലോകത്ത് നിന്നും നിരവധി പേരാണ് എത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് , സണ്ണി വെയ്ന്‍, അര്‍ജുന്‍ നന്ദകുമാര്‍, വിനയ് ഫോര്‍ട്ട്, സുധി കോപ്പ, പ്രശാന്ത് ഫിലിപ്പ് അലക്‌സാണ്ടര്‍ തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











