മോഹന്‍ലാലിനൊപ്പം അതിഥി വേഷത്തില്‍ തിലകന്‍! ആ ചിത്രത്തിനായി വാങ്ങിയ പ്രതിഫലമോ?

മലയാളത്തിന്റെ പെരുന്തച്ചനായാണ് തിലകനെ വിശേഷിപ്പിക്കാറുള്ളത്. അഭിനയകലയുടെ കുലപതികളിലൊരാളായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. തിലകന് പിന്നാലെയായി മക്കളും അഭിനയമേഖലയിലേക്ക് എത്തിയിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ഒരു യാത്രാമൊഴിയിലും തിലകന്‍ അഭിനയിച്ചിരുന്നു. അതിഥി വേഷത്തിലും തിളങ്ങാറുണ്ട് അദ്ദേഹം. ഒരു യാത്രാമൊഴിയില്‍ അതിഥിയായാണ് താരമെത്തിയത്.

ജോണ്‍ പോളായിരുന്നു ഒരു യാത്രാമൊഴിക്ക് തിരക്കഥയൊരുക്കിയത്. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ശിവാജി ഗണേശനെന്ന അഭിനേതാവിനെ മലയാളത്തിന് പരിചയപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലും ശിവാജി ഗണേശനും നെടുമുടി വെണുവുമെല്ലാമായി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാല്‍-ശിവാജി കെമിസ്ട്രിയും ചിത്രത്തിലെ ഗാനങ്ങള്‍ക്കുമെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ഒരു യാത്രാമൊഴിയിലേക്ക് തിലകനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ജോണ്‍ പോള്‍. സഫാരി ചാനലിലെ സ്മൃതി എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഒരു യാത്രാമൊഴിയെക്കുറിച്ച് വാചാലനായത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി ഇത് മാറിയിരുന്നു.

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

Thilakan

അച്ഛനോട് മകന് തോന്നുന്ന പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനും തന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്ക് നിര്‍ത്താന്‍ സഹായകമായ ചിത്രമാണ്. വലിയ പ്രതിഫലം നല്‍കി ശിവാജി ഗണേശന്‍ എന്ന മഹാനായ നടന്റെ ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ സ്വന്തമാക്കിയപ്പോള്‍ മലയാളത്തിന്റെ മഹാനടനായ തിലകന്റെ ഡേറ്റ് ലഭിക്കാനും അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ തുക മുടക്കേണ്ടി വന്നു.

ചിത്രത്തിലെ ഗസ്റ്റ് റോളിന് അന്ന് തിലകന്‍ ചോദിച്ചത് ഒരു ലക്ഷം രൂപയായിരുന്നു. മറ്റൊരു നടനെ ആ റോളിലേക്ക് പകരം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച നിര്‍മ്മാതാവ് തിലകന്‍ ചോദിച്ച അതേ പ്രതിഫലം നല്‍കാന്‍ തയ്യാറാകുകയായിരുന്നു. എന്നാല്‍ സിനിമയുടെ സാമ്പത്തിക പ്രശ്നം സംബന്ധിച്ച് പ്രതിസന്ധി വന്നപ്പോള്‍ തിലകനോട് അന്‍പതിനായിരം രൂപ കൊണ്ട് തൃപ്തിപ്പെടണം എന്ന് പറഞ്ഞപ്പോള്‍ ബാക്കി തുക നല്‍കാതെ ഡബ്ബിംഗ് തിയേറ്ററില്‍ കയറില്ല എന്നായിരുന്നു മറുപടി പറഞ്ഞതെന്നും ജോണ്‍ പോള്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X