മകള്‍ നായിക, നായകന്‍ അച്ഛന്‍... ഹോളിവുഡിലെ പുതിയ വിശേഷം
15 കാരിയായ മകള്‍ സിനിമയിലെത്തുമ്പോള്‍ നായകനാകുന്നത് സ്വന്തം പിതാവ് തന്നെ... ഇതാണ് ഹോളിവുഡില്‍ നിന്നുള്ള ചൂടുള്ള വാര്‍ത്ത. ആരൊക്കെയാണ് ഈ അച്ഛനും മകളും എന്നല്ലേ...
ഹോളിവുഡിലെ സൂപ്പര്‍ താരമായ ജോണി ഡെപ്പും മകള്‍ ലില്ലി റോസ് ഡെപ്പും ആണ് സിനിമയിലെ ജോഡികളാകാന്‍ പോകുന്നത്. ലില്ലിയുടെ ആദ്യ സിനിമയില്‍ തന്നെ സ്വന്തം അച്ഛനെ നായകനായി കിട്ടിയിരിക്കുന്നു.

പൈററ്റ്‌സ് ഓഫ് കരീബിയന്‍സ്- സീരീസ് ആണ് ജോണി ഡെപ്പിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച ഹിറ്റുകള്‍ സമ്മാനിച്ചത്. ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ ഈ സിനിമകളില്‍ ഏതെങ്കിലും ഒന്നെങ്കിലും കണ്ടിട്ടുള്ളവ്ര മറക്കില്ല. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് പുരസ്‌കാരവും ഒക്കെ ലഭിച്ചിട്ടുള്ള ഡെപ്പ് ഹോളിവുഡിന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്.
കെവിന്‍ സ്മിത്ത് സംവിധാനം ചെയ്യുന്ന യോഗ ഹോസേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരിക്കും ലില്ലി റോസ് ഡെപ്പിന്റെ ഹോളിവുഡിലെ അരങ്ങേറ്റം. കെവിന്‍ സ്മിത്തിന്റെ മകളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ജോണി ഡെപ്പ് പ്രസശ്തിയുടെ വെള്ളിവെളിച്ചത്തില്‍ ജീവിക്കുന്ന ആളാണെങ്കിലും തന്റെ മകളെ പുറം ലോകത്തിന് അത്രക്കൊന്നും പരിചയപ്പെടുത്തിക്കൊടുത്തിരുന്നില്ല ഇത്ര നാളും. എന്നാല്‍ ലില്ലി ക്യാമറയെ അഭിമുഖീകരിക്കുന്നത് ആദ്യമായിട്ടാണെന്ന് പറയാന്‍ പറ്റില്ല. സ്മിത്ത് സംവിധാനം ചെയ്ത ടസ്‌ക്‌സ് എന്ന ചിത്രത്തില്‍ ഒരു അഥിതി വേഷം ചെയ്ത മുന്‍ പരിചയമുണ്ട്.


Click it and Unblock the Notifications











