»   » തോപ്പില്‍ ജോപ്പനെ അല്ലായിരുന്നു ഉദ്ദേശിച്ചത്, കള്ളന്മാരുടെ കഥ, സംവിധായകന്‍

തോപ്പില്‍ ജോപ്പനെ അല്ലായിരുന്നു ഉദ്ദേശിച്ചത്, കള്ളന്മാരുടെ കഥ, സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കുടുംബത്തോടൊപ്പം വന്നിരുന്ന കാണാവുന്ന ചിത്രമാണെന്ന് സംവിധായകന്‍ ജോണി ആന്റണി പറയുന്നു.

നര്‍മ്മങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. അശ്ലീല ചുവയില്ലാത്ത എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണിതെന്നും ജോണി ആന്റണി പറഞ്ഞു. മാതഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണി പറഞ്ഞത്.


ഒരു കുടുംബ ചിത്രം

ഇതൊരു മികച്ച കുടുംബ ചിത്രമായിരിക്കും. അശ്ലീല ചുവയില്ലാത്ത നര്‍മ്മസംഭാഷണങ്ങളാണ് ചിത്രത്തില്‍. കുടുംബത്തിലുള്ള എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണെന്ന് ജോണി ആന്റണി പറയുന്നു.


തോപ്പില്‍ ജോപ്പന്‍ അല്ലായിരുന്നു

കള്ളന്‍മാരുടെ ഒരു ഗ്രാമം, അതുമായി ബന്ധപ്പെട്ടൊരു ചിത്രം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് വേണ്ടെന്ന് വച്ച് മദ്യപന്മാരുടെ കഥയിലേക്ക് എത്തി. അതാണ് തോപ്പില്‍ ജോപ്പനായി പുറത്തിറങ്ങാന്‍ പോകുന്നതെന്ന് ജോണി ആന്റണി പറയുന്നു.


നായികമാര്‍

മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. രണ്ടു പേര്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്ന് സംവിധായകന്‍ പറയുന്നു.


മികച്ച പ്രതികരണം

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.


English summary
Johny Amtony about Thoppil Joppan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam