»   » മമ്മൂട്ടിയെ ദേഷ്യം പിടിപ്പിക്കരുത്, സെറ്റില്‍ സംവിധായകന്‍ ഭയക്കുന്ന ഒരേ ഒരു കാര്യം!

മമ്മൂട്ടിയെ ദേഷ്യം പിടിപ്പിക്കരുത്, സെറ്റില്‍ സംവിധായകന്‍ ഭയക്കുന്ന ഒരേ ഒരു കാര്യം!

Posted By: Sanviya
Subscribe to Filmibeat Malayalam

സെറ്റില്‍ അഭിനേതാക്കളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അധികം മുഷിപ്പിക്കാതെ പറഞ്ഞ സമയത്ത് ക്യത്യമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ മമ്മൂക്കയുടെ ഇക്കാര്യം ഇത്തിരി കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സംവിധായകന്‍ ജോണി ആന്റണി പറയുന്നു.

സെറ്റില്‍ ഇടയ്‌ക്കൊക്കെ മമ്മൂക്ക ദേഷ്യം കാണിക്കാറുണ്ട്. പക്ഷേ എന്റെ സെറ്റില്‍ അദ്ദേഹത്തിന്റെ മുഖം മങ്ങാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ജോണി ആന്റണി പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണി പറയുന്നത്.


താപ്പാനയ്ക്ക് ശേഷം

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


പഴയ ആരാധനയും ആവേശവും

ചെറുപ്പത്തില്‍ മമ്മൂട്ടി ചിത്രം കാണുമ്പോഴുള്ള അതേ ആരാധനയോടും അതിശയത്തോടും കൂടിയാണ് ഇപ്പോഴും താന്‍ മമ്മൂട്ടിയെ സമീപിക്കുന്നതെന്ന് ജോണി ആന്റണി പറയുന്നു.


ദേഷ്യം വരും

സെറ്റില്‍ വച്ച് പെട്ടന്ന് മമ്മൂട്ടി ദേഷ്യപ്പെടും. പക്ഷേ എന്റെ സെറ്റുകളില്‍ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം മൂഡ്ഔട്ടായാല്‍ സെറ്റിനെ മുഴുവന്‍ ബാധിക്കും എന്ന് ജോണി ആന്റണി.


മമ്മൂക്ക നന്നായാല്‍ സിനിമയിലേക്കും

മമ്മൂക്ക എന്ന് പറയുന്നത് ഒരു മെറുക്കുറി ലൈറ്റ് പോലെയാണത്രേ. മമ്മൂക്ക മൂഡ്ഔട്ടായാല്‍ എല്ലാവരിലേക്കും ഇരുട്ട് പരക്കുന്നത് പോലെ തോന്നും. ജോപ്പന്‍ നന്നായാല്‍ അതിന് കാരണം മമ്മൂക്ക പ്രകാശം പരത്തിയ സിനിമ എന്നതിനാലാണ്. 'മമ്മൂക്ക നന്നായങ്കിലേ സിനിമ നന്നാകു എന്നാണ്'-ജോണി ആന്റണി.മമ്മുക്കയുടെ ഫോട്ടോസിനായി...

English summary
Johny Antony about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam