»   » 8.43 കോടി കളക്ഷന്‍, തോപ്പില്‍ ജോപ്പന്റെ ബോക്‌സോഫീസ് കളക്ഷന്‍ വ്യാജമല്ല, സംവിധായകന്‍ പറയുന്നു

8.43 കോടി കളക്ഷന്‍, തോപ്പില്‍ ജോപ്പന്റെ ബോക്‌സോഫീസ് കളക്ഷന്‍ വ്യാജമല്ല, സംവിധായകന്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

തോപ്പില്‍ ജോപ്പന്റെ ബോക്‌സോഫീസ് കളക്ഷന്‍ വ്യാജമല്ലെന്ന് സംവിധായകന്‍ ജോണി ആന്റണി. കഴിഞ്ഞ ദിവസം 8.43 കോടി രൂപ ചിത്രം ബോക്‌സോഫീസില്‍ നേടി എന്നത് വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജോണി ആന്റണി ഫേസ്ബുക്ക് പേജ് വഴിയാണ് കളക്ഷന്‍ പുറത്ത് വിട്ടത്.

എന്നാല്‍ കളക്ഷന്‍ പുറത്ത് വിട്ട ഫേസ്ബുക്ക് അക്കൗണ്ട് ജോണി ആന്റണിയുടേതല്ലെന്നും വ്യാജമാണെന്നുമാണ് ആരോപണം. അതുക്കൊണ്ട് തന്നെ ബോക്‌സോഫീസ് കളക്ഷന്‍ വിശ്വസിക്കാനാകില്ലെന്നുമാണ് പ്രചരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ജോണി ആന്റണി രംഗത്തി എത്തി. തോപ്പില്‍ ജോപ്പന്റെ കളക്ഷന്‍ സത്യമാണെന്നും വിതരണക്കാരും നിര്‍മാതാക്കളും നല്‍കിയ കളക്ഷനാണ് പുറത്ത് വിട്ടതെന്നും ജോണി ആന്റണി വ്യക്തമാക്കി. തന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണ്. പക്ഷേ അത് എന്റെ സമ്മതത്തോടെ നോക്കുന്നതാണെന്നും ജോണി ആന്റണി വ്യക്തമാക്കി.

പേജ് നോക്കുന്നത്

സിനിമ രംഗത്തുള്ള ചിലരൊക്കെ അയാളെ കുറിച്ച് നല്ലത് പറഞ്ഞിരുന്നു. അതുക്കൊണ്ട് തന്നെയാണ് അയാളെ പേജ് നോക്കാന്‍ ഏല്‍പ്പിച്ചതെന്നും ജോണി ആന്റണി പറഞ്ഞു.

കളക്ഷന്‍ സത്യമാണ്

വിതരണക്കാരും നിര്‍മാതാവും നല്‍കിയ കളക്ഷനാണ് അയാള്‍ പേജില്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ അതില്‍ വന്ന കണക്ക് സത്യമാണെന്നും ജോണി ആന്റണി പറയുന്നു.

നാല് ദിവസത്തെ കളക്ഷന്‍

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത തോപ്പില്‍ ജോപ്പന്റെ നാല് ദിവസത്തെ കളക്ഷനാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. വിതരണാവകാശത്തിുലൂടെ ലഭിച്ചത് 4.02 കോടിയാണെന്നും നെറ്റ് കളക്ഷന്‍ 6.71 കോടിയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

മികച്ച പ്രതികരണം

മോഹന്‍ലാലിന്റെ പുലിമുരുകനൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മമൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരെയാണ് തോപ്പില്‍ ജോപ്പന്‍ ആകര്‍ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
Johny Antony about Thoppil Joppan box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam