പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോണി വീണ്ടും
സൂപ്പര്‍ താര ചിത്രങ്ങള്‍ക്കിടയില്‍ താരതമ്യേന കൊച്ചു ചിത്രമൊരുക്കി വന്‍ വിജയം കൊയ്‌തതിന്റെ സന്തോഷത്തിലാണ് ജോണി ആന്റണി.
2008 ലെ ആദ്യത്തെ വിജയമെന്ന് അവകാശപ്പെടാവുന്ന സൈക്കിള്‍ നൂറ് ദിവസം ഓടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പുതുമുഖ താരങ്ങളായ വീനിത് ശ്രീനിവാസന്‍, വിനു മോഹന്‍, ഭാമ എന്നിവരെ അണി നിരത്തി ഒരുക്കിയ ചിത്രം കോടികള്‍ ഒഴുക്കി സിനിമ നിര്‍മിയ്‌ക്കുന്ന സംവിധായകര്‍ക്കൊരു പാഠമായിരുന്നു.
ഇപ്പോള്‍ മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം എന്ന ഫാന്റസി ഹ്യൂമര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ജോണി ഇക്കൊല്ലം വീണ്ടും പുതുമുഖങ്ങളെ കേന്ദ്രമാക്കി ചിത്രമൊരുക്കുന്നു.
ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണ്.
12 ഓളം പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.


Click it and Unblock the Notifications