കുഞ്ചാക്കോ ബോബനും കോടികള്‍ വാരിക്കൂട്ടി! കൊച്ചുണ്ണിയ്‌ക്കൊപ്പമെത്തുമോ? 4 ദിവസത്തെ കളക്ഷനിങ്ങനെ..

ഒരു കാലത്ത് ചോക്ലേറ്റ് പയ്യനെന്ന് വിശേഷിപ്പിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍ ഇപ്പോഴും അതുപോലെ തന്നെ തുടരുകയാണ്. ചാക്കോച്ചന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന നിരവധി സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. ജനുവരിയില്‍ അടുപ്പിച്ച് രണ്ട് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരുന്നു.

ഒക്ടോബറില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഒക്ടോബര്‍ 26 നായിരുന്നു സിനിമയുടെ റിലീസ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമ ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കായംകുളം കൊച്ചുണ്ണി ബോക്‌സോഫീസില്‍ തരംഗമാവുന്നതിനിടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രവും എത്തിയത്. നിലവില്‍ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെയാണ്.

 ജോണി ജോണി യെസ് അപ്പ

ജോണി ജോണി യെസ് അപ്പ

കുഞ്ചാക്കോ ബോബനെ നായകനാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത സിനിമയാണ് ജോണി ജോണി യെസ് അപ്പ. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തിയത്. രാമന്റെ ഏദന്‍ത്തോട്ടത്തിന് ശേഷം അനു സിത്താര കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ജോണി ജോണി യെസ് അപ്പയ്ക്കുണ്ട്. വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനായിരുന്നു സിനിമയുടെ നിര്‍മാണം. ഹാസ്യത്തിന് പ്രധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന സിനിമയ്ക്ക് ജോജി തോമസാണ് തിരക്കഥ ഒരുക്കിയത്.

ഫാമിലി എന്റര്‍ടെയിനര്‍

ഫാമിലി എന്റര്‍ടെയിനര്‍

ഒക്ടോബര്‍ 26 നായിരുന്നു ജോണി ജോണി യെസ് അപ്പയുടെ റിലീസ്. ആദ്യ ദിവസം തന്നെ നല്ല പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോക്‌സോഫീസില്‍ മികവുറ്റ പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഒരു പോസ്റ്ററിലൂടെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുകയാണെന്നാണ് പറയുന്നത്.

കോടികള്‍ വാരിക്കൂട്ടി

കോടികള്‍ വാരിക്കൂട്ടി

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് കോടിയോളം രൂപ ജോണി ജോണി യെസ് അപ്പ സ്വന്തമാക്കിയെന്നാണ്. കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം. കുടുംബപ്രേക്ഷകരെ വളരെയധികം സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.

 ഈ വര്‍ഷത്തെ ഹിറ്റ്

ഈ വര്‍ഷത്തെ ഹിറ്റ്

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ആറാമത്തെ സിനിമയായിരുന്നു ജോണി ജോണി യെസ് അപ്പ. ദിവാന്‍ജിമൂല, ശിക്കാരി ശംഭു, കുട്ടനാടന്‍ മാര്‍പാപ്പ, പഞ്ചവര്‍ണതത്ത, മാംഗല്യം തന്തുനാനേനാ എന്നിവയായിരുന്നു ഈ വര്‍ഷമെത്തിയ മറ്റ് സിനിമകള്‍. കാൡദാസ് ജയറാമിന്റെ പൂമരത്തില്‍ അതിഥി വേഷത്തിലും കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. അള്ള് രാമേന്ദ്രന്‍ ആണ് ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം റിലീസിനെത്താന്‍ സാധ്യതയുള്ള മറ്റൊരു സിനിമ. തട്ടിന്‍പ്പുറത്ത് അച്യൂതന്‍ എന്ന സിനിമ അടുത്ത വര്‍ഷത്തോടെ തിയറ്ററുകളിലേക്ക് എത്തും.

കായംകുളം കൊച്ചുണ്ണി തകര്‍ക്കുന്നു..

കായംകുളം കൊച്ചുണ്ണി തകര്‍ക്കുന്നു..

നിലവില്‍ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയാണ് കേരള ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയ സിനിമ പതിനെട്ട് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1.46 കോടി സ്വന്തമാക്കിയിരിക്കുകയാണ്. തൊട്ടടുത്ത ദിവസം ഒന്നരക്കോടി രൂപയിലേക്ക് എത്തിയിരുന്നു. 2018 ല്‍ ഇത്രയും വലിയൊരു തുക സ്വന്തമാക്കുന്ന ഏക സിനിമയാണന്നുള്ള പ്രത്യേകതയും കൊച്ചുണ്ണി നേടി. ഇതേ സമയത്തിനുള്ളില്‍ തിരുവനന്തപുരം ഏരീയാപ്ലെക്‌സില്‍ നിന്നും 1.26 കോടിയാണ് സിനിമയുടെ കളക്ഷന്‍. ആദ്യ ദിവസം അഞ്ച് കോടി മൂന്ന് ലക്ഷം രൂപയായിരുന്നു കേരള ബോക്‌സോഫീസില്‍ നിന്നും ലഭിച്ചത്. ആഗോളതലത്തില്‍ അതിവേഗം അമ്പത് കോടി മറികടന്ന സിനിമയും കായംകുളം കൊച്ചുണ്ണിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X