ചാക്കോച്ചനും അനുസിത്താരയും വീണ്ടും! ഒപ്പം ഷറഫുദ്ദീനും! ജോണി ജോണി യെസ് അപ്പയുടെ ട്രെയിലര്‍ പുറത്ത്

By Midhun Raj

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,പാവാട എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥയെഴുതിയ ചിത്രമാണിത്.

kunchacko boban

മംമ്താ മോഹന്‍ദാസ്,ഷറഫുദ്ദീന്‍, സനൂപ്,കലാഭവന്‍ ഷാജോണ്‍,ലെന,നെടുമുടി വേണു,ഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും ജോണി ജോണി യെസ് അപ്പയെന്നാണ് അറിയുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

വൈശാഖ് രാജന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റലുക്കിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ചാക്കോച്ചന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

ജോണി ജോണി യെസ് അപ്പയ്ക്ക് പുറമെ ലാല്‍ജോസിന്റെ തട്ടുംപുറത്ത് അച്യുതന്‍,ബിലഹരിയുടെ അളളു രാമേന്ദ്രന്‍ തുടങ്ങിയവും ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. മാംഗല്യം തന്തുനാനേന എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസകളാടെ പ്രദര്‍ശനം തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X