പ്രേമത്തിന് ശേഷം ജോജോയ്ക്കും ഗിരിരാജന്‍ കോഴിയ്ക്കും ഹാപ്പി വെഡ്ഡിങ്
2015ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലെ കഥാപാത്രങ്ങള്‍ വീണ്ടും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് വിചാരിക്കാത്തവരായി ആരുമുണ്ടാകില്ല. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളി ഇപ്പോള്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അഭിനയിച്ചിക്കൊണ്ടിരിക്കുകയാണ്. അതു പോലെ തന്നെ ചിത്രത്തിലെ നായികമാരെ തേടിയും പുതിയ ചിത്രങ്ങള്‍ എത്തി.
ഇപ്പോഴിതാ ചിത്രത്തിലെ ജോജോയിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച സിജു വില്‍സണും ഗിരിരാജന്‍ കോഴിയുടെ വേഷം അവതരിപ്പിച്ച ഷറഫുദീനും ഒന്നിക്കുന്നു. നവാഗതനായ ഓമര്‍ അബ്ദുള്ള വഹാബ് സംവിധാനം ചെയ്യുന്ന ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. തുടര്‍ന്ന് വായിക്കുക.

പ്രേമത്തിന് ശേഷം ജോജോയ്ക്കും ഗിരിരാജന്‍ കോഴിയ്ക്കും ഹാപ്പി വെഡ്ഡിങ്
ചിത്രത്തില്‍ ഹരി എന്ന എഞ്ചീനീയറിങ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് സിജു വില്‍സണ്‍ ഹാപ്പി വെഡ്ഡിങില്‍ എത്തുന്നത്.

പ്രേമത്തിന് ശേഷം ജോജോയ്ക്കും ഗിരിരാജന്‍ കോഴിയ്ക്കും ഹാപ്പി വെഡ്ഡിങ്
സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായിട്ടാണ് മലയാളികളുടെ പ്രിയപ്പെട്ട ഗിരിരാജന്‍ കോഴി എന്ന ഷറഫുദ്ദീന്‍ എത്തുന്നത്.

പ്രേമത്തിന് ശേഷം ജോജോയ്ക്കും ഗിരിരാജന്‍ കോഴിയ്ക്കും ഹാപ്പി വെഡ്ഡിങ്
സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ഹരിയുടെ വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഹാപ്പി വെഡ്ഡിങ്.

പ്രേമത്തിന് ശേഷം ജോജോയ്ക്കും ഗിരിരാജന്‍ കോഴിയ്ക്കും ഹാപ്പി വെഡ്ഡിങ്
പ്രേമത്തില്‍ കോളേജിലെ നിവിന്‍ പോളിയുടെ ശത്രുവായി അഭിനയിച്ച ജസ്റ്റിന്‍ സണ്ണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Click it and Unblock the Notifications