ജോഷി സാറ് ഇങ്ങനെയൊരു പരിപാടിയാണ് ഞങ്ങളെകൊണ്ട് ചെയ്യിപ്പിച്ചതെന്ന് അറിഞ്ഞില്ല: ജോജു,ചെമ്പന്‍ വിനോദ്

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 23നായിരുന്നു പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ജോസഫിന്റെ വിജയത്തിന് ശേഷം ജോജു ജോര്‍ജ്ജിന്റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായി മാറിയിരുന്നു പൊറിഞ്ചു മറിയം,

കേരളത്തിന് പുറത്തും

കേരളത്തിന് പുറത്തും വമ്പന്‍ റിലീസായിട്ടായിരുന്നു സിനിമ റിലീസിനെത്തിയിരുന്നത്. ആക്ഷന്‍ ത്രില്ലറായിട്ടാണ് സംവിധായകന്‍ പൊറിഞ്ചു മറിയം ജോസ് അണിയിച്ചൊരുക്കിയിരുന്നത്. കാട്ടാളന്‍ പൊറിഞ്ചുവായി ജോജുവും ആലപ്പാട്ട് മറിയമായി നൈലയും പുത്തന്‍ പളളി ജോസായി ചെമ്പനും സിനിമയില്‍ എത്തുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടുണ്ടാക്കികൊണ്ടാണ് പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളില്‍ കുതിക്കുന്നത്.

അതേസമയം പൊറിഞ്ചു മറിയം ജോസ്

അതേസമയം പൊറിഞ്ചു മറിയം ജോസ് പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം ജോജുവും ചെമ്പന്‍ വിനോദും പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ഇരുവരും എത്തിയിരുന്നത്. നല്ല റിവ്യൂസാണ് ചിത്രത്തെക്കുറിച്ച് വരുന്നതെന്നും ഞങ്ങള്‍ക്ക് ഇത്രയും നല്ല അവസരം നല്‍കിയ ജോഷി സാറിനോടും നിങ്ങള്‍ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും താരങ്ങള്‍ പറയുന്നു.

മറിയത്തിന്റെ അഭാവത്തില്‍

മറിയത്തിന്റെ അഭാവത്തില്‍ അവര്‍ക്കു വേണ്ടിയും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ജോഷി സാറിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഈ സിനിമയുടെ വിജയത്തില്‍ എറ്റവും സന്തോഷം ജോഷി സാറിനാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ആദ്യമേ എക്‌സൈറ്റഡായിരുന്നുവെന്നും എന്നാല്‍ ഇങ്ങനെ ഒരു പരിപാടിയാണ് ജോഷി സാര്‍ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചതെന്ന് അറിഞ്ഞില്ലെന്നും ജോജുവും ചെമ്പന്‍ വിനോദും പറഞ്ഞു.

കേരളത്തിന് പുറത്ത് ദുബായില്‍

കേരളത്തിന് പുറത്ത് ദുബായ്, ഖത്തര്‍,
മസ്‌കറ്റില്‍ നിന്നുമൊക്കെ നല്ല റിവ്യൂസാണ് വരുന്നതെന്നും സിനിമയുടെ വിജയത്തിന്റെ ത്രില്ലിലാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു. പൊറിഞ്ചുവില്‍ ജോജുവും ചെമ്പനും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയും ആട് തോമയിലെ മോഹന്‍ലാലും ചേര്‍ന്നാല്‍ ജോജു ജോര്‍ജ് ആവുമെന്നാണ് ചിലര്‍ കമന്റടിച്ചിരിക്കുന്നത്.

ജോസഫിന്റെ വിജയത്തിന് ശേഷം

ജോസഫിന്റെ വിജയത്തിന് ശേഷം ജോജുവിന്റെ ഗംഭീര പ്രകടനം പൊറിഞ്ചുവിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ ജോഷി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് പൊറിഞ്ചു മറിയം ജോസ് നിര്‍മ്മിച്ചിരുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥയെഴുതിയ സിനിമയ്ക്ക് അജയ് ഡേവിഡ് കാച്ചപ്പിളളി ഛായാഗ്രഹണവും ജേക്ക്‌സ് ബിജോയി സംഗീതവും നിര്‍വ്വഹിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X