മമ്മൂട്ടി ഉപേക്ഷിച്ചതാണോ? കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്! കലിപ്പ് ലുക്കിൽ പോസ്റ്റർ പുറത്ത്!!
Recommended Video

ജോസഫ് എന്ന ചിത്രത്തിലൂടെ നായകനായി മാറിയ ജോജു ജോര്‍ജ് അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടനുള്ള അംഗീകാരം ജോജുവിനെ തേടി എത്തിയിരുന്നു. വീണ്ടും ശക്തമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ് ജോജുവിപ്പോള്‍. അതിനിടെ ജോജു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
ജോഷിയുടെ സംവിധാനത്തിലെത്തുന്ന കാട്ടാളാന്‍ പൊറിഞ്ചുവാണ് ജോജു ജോര്‍ജ് നായകനാവുന്ന ഏറ്റവും പുതിയ സിനിമ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2015 ല്‍ റിലീസിനെത്തിയ ലൈല ഓ ലൈല എന്ന ചിത്രമായിരുന്നു ജോഷിയുടെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

കാട്ടാളാന്‍ പൊറിഞ്ചുവിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയിയാണ് സംഗീതമൊരുക്കുന്നത്. സിഗററ്റും വലിച്ച് കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന ജോജുവിന്റെ ചിത്രമടക്കമാണ് കാട്ടാളാന്‍ പൊറിഞ്ചുവിന്റെ പോസ്റ്റര്‍ വന്നിരിക്കുന്നത്.
നേരത്തെ കാട്ടാളാന്‍ പൊറിഞ്ചു എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു മെക്‌സിക്കന്‍ അപാരതയുടെ സംവിധായകനായ ടോം ഇമ്മട്ടിയായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. 1985 കാലഘട്ടത്തിലെ തൃശ്ശൂരിനെ പശ്ചാതലമാക്കിയാണ് ഈ സിനിമ ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിരുന്നില്ല.


Click it and Unblock the Notifications











