ചികില്‍സയ്ക്ക് ബുദ്ധിമുട്ടിയ കുമ്പളങ്ങി താരത്തിന് സഹായവുമായി ജോജു, ഒരു ലക്ഷം നല്‍കി നടന്‍
കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോളുടെയും സിമിയുടെയും അമ്മയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് നടി അംബികാ റാവു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയില്‍ കഴിഞ്ഞുവരികയായിരുന്നു താരം. സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയായിരുന്നു ഇത്രയും നാളും ചികില്‍സ നടന്നത്. നിലവില്‍ ആഴ്ചയില്‍ രണ്ടുതവണ നടിക്ക് ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. ചികില്‍സ മുന്നോട്ടുകൊണ്ടുപോവാന്‍ സുമനസുകളുടെ സഹായം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

പിന്നാലെ അംബികാ റാവുവിന് സഹായവുമായി നടന്‍ ജോജു ജോര്‍ജ്ജ് രംഗത്തെത്തി. നടനും സംവിധായകനുമായ സാജിദ് യാഹിയയാണ് കുമ്പളങ്ങി താരത്തിന്റെ കാര്യം ജോജുവിനെ അറിയിച്ചത്. തുടര്‍ന്ന് നടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം നല്‍കുകയായിരുന്നു ജോജു. സാജിദ് യാഹിയ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നന്ദി ജോജു ഏട്ടാ ആ നല്ല മനസിന് എന്ന കുറിച്ചുകൊണ്ടാണ് സംവിധായകന്‍ എത്തിയത്. സംവിധായകരായ ലാല്‍ ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സൗഹൃദ കൂട്ടായ്മയും അംബികാ റാവുവിന് സഹായവുമായി മുന്നില്‍ തന്നെയുണ്ട്.
Recommended Video
അഭിനയത്തിന് പുറമെ സഹസംവിധായികയായും മലയാളത്തില്‍ പ്രവര്‍ത്തിച്ച താരമാണ് അംബിക റാവു. ഇത്രയും നാള്‍ സഹായവുമായി കൂടെയുണ്ടായിരുന്നത് സഹോദരന്‍ അജിയായിരുന്നു. എന്നാല്‍ അജിക്ക് സ്‌ട്രോക്ക് വന്നതോടെ നടിയുടെ ചികില്‍സ പ്രതിസന്ധിയിലാവുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന് പുറമെ ദിലീപിന്‌റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. കൂടാതെ തൊമ്മനും മക്കളും, സോള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും അംബിക റാവു പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications