വോട്ട് ചെയ്യാനായി ജോജു അമേരിക്കയിൽ നിന്ന് പറന്നെത്തി!! വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ കണ്ടത്..

Recommended Video

വോട്ട് ചെയ്യാനായി ജോജു അമേരിക്കയിൽ നിന്ന് പറന്നെത്തി | #JojuGeorge | filmibeat Malayalam

ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് വളരെ ആവേശം സൃഷ്ടിക്കുന്നതായിരുന്നു. ജനങ്ങളോടൊപ്പം താരങ്ങളും ഇക്കുറി തങ്ങളുടെ വിലയേറി വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തുകളിൽ എത്തിയിരുന്നു. ഇത്തരത്തിലുളള ഒരു വോട്ടിങ് ട്രെന്റ് മുൻ വർഷങ്ങളിലൊന്നും കണ്ടു .അതിരാവിലെ തന്നെ താരങ്ങൾ പോളിങ് ബൂത്തിലെത്തിയിരുന്നു.

ഷൂട്ടിങ് തിരിക്കുകളും മറ്റ് തിരക്കുകളും മാറ്റി വെച്ചാണ് പല താരങ്ങളും വോട്ടിങ്ങിനായി എത്തിയത്. വോട്ട് ചെയ്യാനായി വിദേശത്ത് നിന്ന് എത്തിയ താരങ്ങൾ വരെ ഉണ്ട്. നടൻ ജോജു ജോർജ് വോട്ട് ചെയ്യാനായി അമേരിക്കയിൽ നിന്നായിരുന്നു എത്തിയത്.. എന്നാൽ താരത്തിന് സംഭവിച്ചത് മറ്റൊന്നായിരുന്നു.

  അമേരിക്കയിൽ നിന്ന്

അമേരിക്കയിൽ നിന്ന്

അമേരിക്കയിൽ നിന്നാണ് ജോജു വോട്ട് ചെയ്യാനായി എത്തിയത്. ഒരു സിനിമ ലോക്കേഷനു വേണ്ടിയായിരുന്നു താരത്തിന്റെ അമേരിക്കൻ യാത്ര. ഇന്നലെ പുലർച്ചെ 5 മണിയ്ക്ക് അമേരിക്കയിൽ നിന്ന് താരം നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുകയായിരുന്നു. വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നു താരം തിരികെ ഇന്ത്യയിവ്‍ എത്തിയത്. രാവിലെ 10 മണിയോടെ വോട്ട് ചെയ്യാനായി കിഴൂർ ഗവൺമെന്റ് സ്കൂളിൽ എത്തുകയായിരുന്നു. ക്രമനമ്പറിനായി വോട്ടർ പട്ടിക പരിശോധിച്ചപ്പോഴായിരുന്നു സംഭവം അറിഞ്ഞത്.

 രണ്ട് സ്ഥലത്തും പേരില്ല

രണ്ട് സ്ഥലത്തും പേരില്ല

വോട്ടർ പട്ടിക‌ രണ്ട് തവണ നോക്കിയിട്ടും ജോജുവിന്റെ പേര് കണ്ടെത്താനായില്ല. ഇതോടെ പഴയ വീടിരുന്ന സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. അവിടെയാകും വോട്ട് എന്ന് കരുതിയായിരുന്നു താരം എത്തിയത്. എന്നാൽ അവിടേയും വോട്ടർ പട്ടികയിൽ പേര് കണ്ടെത്താനായില്ല. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിൽ താരത്തിന് വോട്ട് ചെയ്യാനായില്ല.

 പേര് ചേർക്കാൻ മറന്നു

പേര് ചേർക്കാൻ മറന്നു

പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയിൽ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥർ കരുതിയത് കൊണ്ടാകണം അവിടത്തെ വോട്ടർ പട്ടികയിൽ വോട്ട് ഇല്ലായത്. എന്നാൽ പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കിൽ വോട്ടു ചേർക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചതുമില്ലെന്നും താരം പറ‍ഞ്ഞു.
വോട്ട് ചെയ്യാൻ ആഗ്രഹമുള്ളതു കൊണ്ടാണ് അമേരിക്കയിൽ നിന്നുള്ള തിരിച്ചു വരവ് വോട്ടിങ്ങ് ദിവസം രാവിലെ തന്നെയാക്കിയതെന്നും ജോജു കൂട്ടിച്ചേർത്തു.

തരാങ്ങൾ പോളിങ്   ബൂത്തിൽ

തരാങ്ങൾ പോളിങ് ബൂത്തിൽ

മുൻ വർഷത്തെക്കാലും കൂടുതൽ താങ്ങൾ ഇക്കുറി വോട്ട് ചെയ്യാനായി പോളിഭ് ബൂത്തിവെത്തിയിരുന്നു. ടൊവിനോ തോമസ്, ഫഹദ് പാസിൽ , തുടങ്ങിയ താരങ്ങൾ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് പോളിങ് ബൂത്തിലെത്തിയത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് താരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പമൊത്താണ് പോളിങ് സ്റ്റേഷനിൽ എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X