മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? മോശം തന്നെ! ചാക്കോച്ചനെ വിമര്‍ശിച്ച് ജോജു ജോര്‍ജ്ജ്
സിനിമയിലെന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ രണ്ടു പേരാണ് കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും. ചാക്കോച്ചനൊപ്പം നിരവധി സിനിമകളില്‍ ജോജു മുന്‍പ് അഭിനയിച്ചിരുന്നു. നിലവില്‍ പട എന്ന പുതിയ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുളള ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
സ്പിരിറ്റ് എന്ന സിനിമയിലെ മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ എന്ന പാട്ട് പാടി എങ്ങനെയുണ്ടെന്ന് ചാക്കോച്ചന്‍ ജോജുവിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? വളരെ മോശം അഭിപ്രായമാണ് എന്ന് ജോജു പറഞ്ഞു. രാജസ്ഥാനിലെ ആളുകള്‍ ചോദിക്കുന്നത് എന്ത് ചെയ്യാന്‍ പറ്റും അതുകൊണ്ട് എന്നാണ്, ദുബായിലും. പിന്നെ ജോജുവിന്റെ വക അറബിക്ക് ആയിരുന്നു.

ജോജു എന്ന കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത് എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചാക്കോച്ചന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ജോജു ചേട്ടന്‍ പറഞ്ഞതാ അതിന്റെ ശരി എന്നാണ് പലരുടെയും അഭിപ്രായം.


Click it and Unblock the Notifications