തെറി പറഞ്ഞതിന് കാരണം, അഭിനയിച്ച പെെസ കിട്ടിയിട്ടില്ല, സാമാന്യ മര്യാദ കാണിച്ചില്ല; ചുരുളിക്കെതിരെ ജോജു

മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ജോജു ജോർജ് ഉറപ്പിച്ച് കഴിഞ്ഞു. നടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം ജോജു ജോർജ് വിജയം നേടിക്കഴിഞ്ഞു. ജോജു സംവിധാനം ചെയ്ത് നായകനായെത്തിയ പണി എന്ന സിനിമ മികച്ച വിജയമാണ് നേടിയത്. നടന്റെ അഭിനയത്തെയും ഫിലിം മേക്കിം​ഗിനെയും ഒരുപോലെ പ്രേക്ഷകർ പ്രശംസിച്ചു. ചെറിയ വേഷങ്ങൾ ചെയ്ത നടനിൽ നിന്നുമാണ് നായക നടനായി ജോജു വളർന്നത്. ജോജുവിന്റെ കരിയറിൽ ഏറ്റവും ചർച്ചയായ റോളുകളിലൊന്നാണ് ചുരുളിയിലെ തങ്കൻ എന്ന കഥാപാത്രം.

ചുരുളിയിലെ ഡയലോ​ഗുകൾ വലിയ ചർച്ചയായിരുന്നു. തെറി പറയുന്ന ഡയലോ​ഗുകൾ അത് പോലെ സ്ക്രീനിലെത്തി. പ്രേക്ഷകർ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഇതേക്കുറിച്ച് പങ്കുവെച്ചു. ഇപ്പോഴിതാ ചുരുളി സിനിമയോടും മേക്കേർസിനോടുമുള്ള അതൃപ്തി തുറന്ന് പറഞ്ഞിരിക്കുകയാണ് ജോജു ജോർജ്. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

Joju George

തെറി പറയുന്ന വെർഷൻ അവാർഡിനയക്കുകയേ ഉള്ളൂ എന്ന് പറഞ്ഞതിന്റെ പേരാണ് തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. പക്ഷെ ഞാനാണത് ചുമന്ന് കൊണ്ട് നടക്കുന്നത്. തെറി ഇല്ലാത്ത വെർഷൻ ചുരുളിയിലുണ്ട്. എന്നോട് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ച പെെസ കിട്ടിയിട്ടില്ല. ഞാൻ പ്രകടിപ്പിച്ചിട്ടുമുണ്ട്. പിന്നെ അതിന്റെ പേരിൽ എനിക്കെതിരെ കേസ് വന്നു. ഒരു മര്യാദയുടെ പേരിൽ പോലും ആരും വിളിച്ച് ചോദിച്ചിട്ടില്ല. ഞാൻ ജീവിക്കുന്ന എന്റെ നാട്ടിൽ ഇതൊക്കെ ഭയങ്കര പ്രശ്നമായിരുന്നു. ഫുൾ തെറി പറയുന്ന നാടാണ്. പക്ഷെ ഞാനങ്ങനെ പറഞ്ഞപ്പോൾ പ്രശ്നമായി.

ഫെസ്റ്റിവലിൽ പോകുമെന്നാണ് കരുതിയത്. പബ്ലിക്കായി ഇങ്ങനെ പറയുമെന്ന് വിചാരിച്ചില്ല. പറഞ്ഞിട്ട് കാര്യമില്ല. അതങ്ങനെ സംഭവിച്ചു എന്നാണ് ജോജു ജോർജ് പറയുന്നത്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി 2021 ലാണ് റിലീസ് ചെയ്യുന്നത്. ജോജുവിന് പുറമെ ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ​ഗീതി സം​ഗീത, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഡയലോ​ഗുകൾ വിവാദ വിഷയമായെങ്കിലും ഏറെ പ്രേക്ഷക പ്രശംസ നേടിയ സിനിമയാണ് ചുരുളി. പ്രേക്ഷകർക്ക് പുതിയൊരു ​ദൃശ്യാനുഭവം തന്നെയാണ് ചുരുളി സമ്മാനിച്ചത്.

More from Filmibeat

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X