ബിജു മേനോന് പകരക്കാരനായി ജോജു ജോര്‍ജ്! മാലിക്കില്‍ ഫഹദിനൊപ്പം താരമെത്തുന്നു!
ടേക്കോഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 25 കോടിയിലധികം രൂപയാണ് ചിത്രത്തിനായി മുടക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. പഴയകാല നായികമാരിലൊരാളായ ജലജ ഈ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ബിജു മേനോന്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയെന്നും പകരക്കാരനായി ജോജു ജോര്‍ജ് എത്തുമെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡേറ്റ് പ്രശ്‌നമായതിനാലാണ് ബിജു മേനോന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.
ജോസഫിലൂടെയായിരുന്നു ജോജുവിന്റെ സിനിമാജീവിതം തന്നെ മാറി മറിഞ്ഞത്. ഇതിന് പിന്നാലെയായാണ് ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മാലികിലും താരമുണ്ടെന്നുള്ള സന്തോഷ വാര്‍ത്ത എത്തിയത്.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന മാലികിന് തിരക്കഥയൊരുക്കിയത് സംവിധായകന്‍ തന്നെയാണ്. തീരദേശവാസികളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. സംവിധാനത്തിനും ഴെുത്തിനും പുറമെ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നതും മഹേഷ് നാരായണനാണ്. ഏപ്രിലിലായിരിക്കും സിനിമ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications











