ഞെട്ടിക്കുന്ന ഭാവപ്പകര്‍ച്ചയുമായി ജോജു ജോര്‍ജ്! ജോസഫിന്റെ ടീസര്‍ കിടുക്കി! ഇത് പൊളിച്ചടുക്കും! കാണൂ!
മേക്കോവറിലൂടെ പല താരങ്ങളും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ താരങ്ങളെല്ലാം കണിശക്കാരാണ്. പ്രമേയത്തില്‍ മാത്രമല്ല ലുക്കിലും ആ മാറ്റം പ്രതിഫലിക്കണമെന്നും താരങ്ങള്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. അമ്പരപ്പിക്കുന്ന ഭാവമാറ്റവുമായി എത്തിയ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ജോജു ജോര്‍ജ്. ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍ തോട്ടം, ഞാന്‍ മേരിക്കുട്ടി, തുടങ്ങിയ സിനിമകളില്‍ അസാമാന്യ പ്രകടനമായിരുന്നു ഈ താരം കാഴ്ച വെച്ചത്. അഭിനയത്തിനപ്പുറത്ത് സിനിമകളുടെ നിര്‍മ്മാണത്തിലും അദ്ദേഹം പങ്കാളിയാവാറുണ്ട്. ഉദാഹരണം സുജാത, ചാര്‍ലി തുടങ്ങിയ സിനിമ നിര്‍മ്മിച്ചത് ജോജുവും ചേര്‍ന്നാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം നായകനായെത്തുകയാണ്. ജോസഫ് എന്ന പോലീസുകാരനായാണ് ഇത്തവണ താരമെത്തുന്നത്.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജോസഫ് എന്നാണ് പേരിട്ടിട്ടുള്ളത്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫായാണ് ജോജു എത്തുന്നത്. താരത്തിന്റെ മേക്കോവറിനെക്കുറിച്ചും സിനിമയുടെ പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജോസഫിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. സിനിമയുടെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ജോസഫ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തുവന്നിട്ടുള്ളത്. ജോജുവിന്റെ ലുക്കും എന്‍ട്രിയുമാണ് മുഖ്യ ആകര്‍ഷണം.

ഇടവേള ബാബു, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, മാളവിക മേനോന്‍, മാധുരി, ആത്മീയ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. നവംബറില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോസഫ് സിനിമയുടെ ടീസര്‍ കാണാം.


Click it and Unblock the Notifications











