ലുങ്കിയും കാക്കി പാന്റുമാണ് ലഭിക്കാറുളളത്, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വേഷം, ജോജു ജോര്‍ജ്ജ്

By Midhun Raj

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കരിയര്‍ മാറിയ താരമാണ് ജോജു ജോര്‍ജ്ജ്. ത്രില്ലര്‍ ചിത്രത്തിലെ നായകവേഷത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. ജോസഫിന്‌റെ വിജയത്തിലൂടെ മലയാളത്തില്‍ താരമൂല്യം കൂടിയ നടന്മാരില്‍ ഒരാളായും ജോജു മാറി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ നടന്‍ ചെറിയ വേഷങ്ങളിലൂടെയാണ് കയറി വന്നത്. തുടര്‍ന്ന് സഹനടനായും വില്ലന്‍ വേഷങ്ങളിലും സജീവമായ നടന്‍ ജോസഫിലൂടെ നായകനായും മാറുകയായിരുന്നു. ജോസഫിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ കൈനിറയെ സിനിമകളാണ് ജോജുവിന് മലയാളത്തില്‍ ലഭിച്ചത്.

ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ അദിഥി റാവു, കാണാം

കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്ദിരത്തിലൂടെ തമിഴിലേക്കും എത്തുകയാണ് ജോജു. ധനുഷ് നായകനായ സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് നടന്‍ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ജഗമേ തന്ദിരം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന സിനിമയില്‍

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന സിനിമയില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്‌മോയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ജൂണ്‍ ഒന്നിനാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ സിനിമയായി വരുന്ന ജഗമേ തന്ദിരം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അതേസമയം ജഗമേ തന്ദിരത്തിലെ റോളിനെ കുറിച്ച് പൂജ തല്‍വാറിന്‌റെ യൂടൂബ് ചാനലില്‍ നടന്ന അഭിമുഖത്തില്‍ ജോജു ജോര്‍ജ്ജ് മനസുതുറന്നിരുന്നു.

എപ്പോഴും ലുങ്കിയും കാക്കി പാന്റുമായിരിക്കും

എപ്പോഴും ലുങ്കിയും കാക്കി പാന്റുമായിരിക്കും എല്ലാ സിനിമകളിലെയും വേഷമെന്നും, ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു വേഷം സിനിമയില്‍ ധരിക്കാനൊക്കെ കിട്ടുന്നതെന്നും ജോജു പറഞ്ഞു. ലൊക്കേഷനില്‍ ജാക്കറ്റും കണ്ണടയുമൊക്കെ വെച്ച് വരുമ്പോള്‍ ജോജു തന്നെ ആ വേഷം ആസ്വദിക്കുകയാണെന്ന് മനസിലാകുമെന്ന് കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞു. ആ വേഷം ധരിച്ചുവരുമ്പോള്‍ അദ്ദേഹം ആകാംക്ഷഭരിതനാണ്.

കഥാപാത്രത്തിന്‌റെ വസ്ത്രം ധരിച്ച് ജോജു അടുത്ത്

കഥാപാത്രത്തിന്‌റെ വസ്ത്രം ധരിച്ച് ജോജു അടുത്ത് വന്ന് ചോദിക്കും കാര്‍ത്തിക്ക് എങ്ങനെയുണ്ട് ഞാന്‍ ഇത് ഇട്ടിട്ട് എന്ന്. അദ്ദേഹം ആ വേഷം ആസ്വദിക്കുന്നുണ്ടായിരുന്നു. അഭിമുഖത്തില്‍ കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞു. ജോജു ജോര്‍ജിന്‌റെ ഡെഡിക്കേഷനെ കുറിച്ചും അഭിമുഖത്തില്‍ കാര്‍ത്തിക്ക് സുബ്ബരാജ് എടുത്തുപറഞ്ഞു.

Recommended Video

Jagame Thandhiram Trailer Reaction | Dhanush, Aishwarya Lekshmi | FilmiBeat Malayalam
അതേസമയം പേട്ടയുടെ വമ്പന്‍ വിജയത്തിന്

അതേസമയം പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് കാര്‍ത്തിക്ക് സുബ്ബരാജിന്‌റെ പുതിയ ഫീച്ചര്‍ ഫിലിം എത്തുന്നത്. പേട്ടയ്ക്ക് ശേഷം പുത്തം പുതുകാലൈ എന്ന ആന്തോളജി ചിത്രത്തില്‍ മിറാകിള്‍ എന്ന ചെറിയ സിനിമ സംവിധാനം ചെയ്തിരുന്നു കാര്‍ത്തിക്ക്. 2019ലാണ് രജനീകാന്ത് പൂണ്ടുവിളയാടിയ പേട്ട പുറത്തിറങ്ങിയത്. ആക്ഷന്‍ ഡ്രാമ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. രജനീകാന്തിന് ശേഷം മരുമകന്‍ ധനുഷുമായാണ് സംവിധായകന്‍ ഒന്നിച്ചത്. കര്‍ണന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ധനുഷിന്‌റെ പുതിയ സിനിമ എത്തുന്നത്. ജഗമേ തന്ദിരത്തിന്‌റെതായി പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

More from Filmibeat

Read more about: joju george karthik subbaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X