Just In
- 56 min ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 1 hr ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 2 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
- 3 hrs ago
ബോളിവുഡ് താരം വരുണ്‍ ധവാന് വിവാഹിതനായി, നടാഷയെ ജീവിതസഖിയാക്കി നടന്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ലാലിഗയില്‍ ജയം തുടര്‍ന്ന് അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണയും ജയിച്ചു, കുതിച്ച് ബയേണ്‍
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത് പൊളിക്കും! എം പത്മകുമാര്‍ ചിത്രത്തില്‍ റിട്ടയേര്‍ഡ് പോലീസുകാരനായി ജോജു ജോര്‍ജ്
കലാമൂല്യമുളള ഒരുപിടി ഹിറ്റു ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭവന നല്കിയ സംവിധായകനാണ് എം പത്മകുമാര്‍. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഇദ്ധേഹം 2003ല്‍ പ്രദര്‍ശനത്തിനെത്തിയ 'അമ്മക്കിളിക്കൂട്' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. 2006ല്‍ പുറത്തിറങ്ങിയ 'വാസ്തവം' എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു.
മഞ്ജു വാര്യരെ ആശ്വസിപ്പിക്കാന്‍ മീനാക്ഷിയെത്തി, ഒപ്പം ദിലീപും, വീഡിയോ വൈറലാവുന്നു, കാണാം!
പൃഥ്വിരാജ്, ജഗതി ശ്രീകുമാര്‍, കാവ്യ മാധവന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബാലചന്ദ്രന് എന്ന സാധാരണക്കാരനായ ഒരു ഗുമസ്തന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. ചിത്രത്തിലൂടെ പൃഥ്വിരാജിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്ക്കാരംവും ലഭിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ എം പത്മകുമാര്‍ ചലച്ചിത്രരംഗത്ത് സജീവമായിരുന്നു.
ഒറീസ എന്ന ചിത്രത്തിനുശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജോസഫ്'. യുവനടന്മാരില് ശ്രദ്ധേയനായ ജോജു ജോര്‍ജ് ആണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട വേഷങ്ങളിലൂടെ ചലച്ചിത്രപ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ജോജു ജോര്‍ജ്. ആക്ഷന്‍ ഹീറോ ബിജു, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങള്‍ മതി ജോജു ജോര്‍ജ് എന്ന കലാകാരന്റെ അഭിനയമികവ് മനസ്സിലാക്കാന്‍.
ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്.ഷാഹി കബീര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സെനില്‍ സൈനിദ്ദീന്‍, മനുരാജ്, ആത്മീയ, മാളവിക മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും ഇന്ന് രാവിലെ തൊടുപുഴ മുട്ടത്തിനടുത്ത് ഇടപ്പള്ളിയില്‍ ജോസ് കുറ്റിയാനിയുടെ തറവാട് വീട്ടില്‍ വച്ച് നടന്നു.കിഴക്കന്‍ മലയോരമേഖലയുമായി ബന്ധപെട്ട് തനി ക്രൈസ്തവ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മുണ്ടക്കയത്തിന്റെ പരിസരപ്രദേശമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് ചിത്രം നിര്‍മ്മിക്കുന്നത്.