മമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് വണ്‍. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴില്‍ മക്കള്‍ ആട്ചി, തെലുങ്കില്‍ യാത്ര എന്നീ സിനിമകള്‍ക്ക് പിന്നാലെയാണ് മലയാളത്തിലും മുഖ്യമന്ത്രി വേഷത്തില്‍ സൂപ്പര്‍താരം എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ക്കു തന്നെ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാമാങ്കം, ഷൈലോക്ക് തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. വണിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു. മുഖ്യമന്ത്രി ഗെറ്റപ്പിലുളള മമ്മൂട്ടിയെ കാണിച്ചുകൊണ്ടുളള ആദ്യ പോസ്റ്ററായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിക്കൊപ്പം തന്നെ

മമ്മൂട്ടിക്കൊപ്പം തന്നെ ജോജു ജോര്‍ജ്ജ്. മുരളി ഗോപി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ പാര്‍ട്ടി സെക്രട്ടറിയായിട്ടാണ് ജോജു ജോര്‍ജ്ജ് വേഷമിടുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതിപക്ഷ നേതാവായി മുരളി ഗോപിയും വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വണിന്റെ ഷൂട്ടിംഗിന് മുന്നോടിയായി

വണിന്റെ ഷൂട്ടിംഗിന് മുന്നോടിയായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. ഷൂട്ടിംഗ് തുടങ്ങിയ ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം സന്ദര്‍ശിച്ചു. വണ്ണില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷമാകും തിയ്യേറ്ററുകളിലേക്ക് എത്തുക.

മാത്യൂ തോമസും

മെഗാസ്റ്റാറിനൊപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസും ചിത്രത്തില്‍ എത്തുന്നുണ്ട്. നിമിഷ സജയനാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഒപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തെലുങ്കില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥയായിരുന്നു സിനിമ പറഞ്ഞത്.

മലയാളത്തിലും മമ്മൂട്ടിയുടെ

മലയാളത്തിലും മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷം തരംഗമാകുമെന്ന് തന്നെയാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രനായിട്ടുളള മമ്മൂട്ടിയുടെ പുതിയ പോസ്റ്ററുകള്‍ കാണാനായും എല്ലാവരും കാത്തിരിക്കുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ പുറത്തിറങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X