പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി ജോജുവും നിമിഷയും! പുതിയ ചിത്രം ചോലയുടെ ടീസര്‍ പുറത്ത്! കാണൂ

By Midhun Raj

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയ രണ്ടു താരങ്ങളായിരുന്നു ജോജു ജോര്‍ജ്ജും നിമിഷ സജ്ജയനും. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച നടിയായി നിമിഷയും മാറി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്.

ഇരുതാരങ്ങളും പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിനില്‍ക്കവേ ചോലയുടെ ആദ്യ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോജുവിനെയും നിമിഷയെയും കാണിച്ചുകൊണ്ടുളള ആകാംക്ഷയുണര്‍ത്തുന്ന ഒരു ടീസറാണ് ഇറങ്ങിയിരിക്കുന്നത്. സംവിധായകന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ടീസര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

joju george-nimisha sajayan

ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കിയ ചിത്രം കൂടിയാണ് ചോല. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യൂവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ചോലയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളായാണ് ജോജുവും നിമിഷ സജ്ജയനും എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X