Don't Miss!
- News
പി സരിൻ പുതിയ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍; ചെയർമാൻ വിടി ബൽറാം
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ധനുഷിനൊപ്പം ജോജുവിന്റെ ഫാന്‍ ബോയ് മൊമെന്റ്! കൂടെ ഐഷുവും കാര്‍ത്തിക്ക് സുബ്ബരാജും
ജോസഫ് എന്ന ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ജോജു ജോര്‍ജ്ജ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയാണ് നടന് നടത്തിയത്. ജോജുവിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു ജോസഫ് എന്ന ചിത്രം. ജോസഫിന് ശേഷം മലയാളത്തില്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളായും ജോജു മാറിയിരുന്നു. ജോജു ജോര്‍ജ്ജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്.

മലയാളത്തിലെ തിരക്കുകള്‍ക്കിടെ ജോജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. തമിഴ് സൂപ്പര്‍താരം ധനുഷിന്റെ എറ്റവും പുതിയ ചിത്രത്തിലാണ് ജോജു അഭിനയിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകന് കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

വിശാലിന്റെ ആക്ഷന്‍ ശേഷം ഐശ്വര്യ ലക്ഷ്മി തമിഴില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജോജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഫാന്‍ ബോയ് മൊമെന്റ് എന്ന് കുറിച്ചുകൊണ്ടാണ് ധനുഷിനൊപ്പമുളള സെല്‍ഫി ചിത്രം ജോജു പോസ്റ്റ് ചെയ്തിരിക്കുന്നത്.

വണ്ടര്ഫുള് കോ ആക്ടറാണ് ധനുഷെന്നും ഞങ്ങളുടെ ഹീറോയാണെന്നും ജോജു കുറിച്ചു. ധനുഷിന് പുറമെ സംവിധായകന് കാര്‍ത്തിക്ക് സുബ്ബരാജ്, നായിക ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളും ജോജു ജോര്‍ജ്ജ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ലണ്ടന്‍ ഡയറീസ് എന്ന് പറഞ്ഞ് ലണ്ടനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുളള നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിരുന്നു.

പേട്ട എന്ന രജനീകാന്ത് ചിത്രത്തിന് ശേഷമാണ് പുതിയ സിനിമയുമായി കാര്‍ത്തിക്ക് സുബരാജ് എത്തുന്നത്. സന്തോഷ് നാരായണനാണ് ഇത്തവണ കാര്‍ത്തിക്ക് സുബരാജ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈനോട്ട് സ്റ്റുഡിയോസാണ് ധനുഷിന്റെ പുതിയ സിനിമയുടെ നിര്‍മ്മാണം.
വിമര്‍ശകരുടെ വായടപ്പിച്ച ദിലീപ് ചിത്രം! രാമലീല പുറത്തിറങ്ങി രണ്ട് വര്‍ഷം! തരംഗമായ സിനിമ

ധനുഷ് ചിത്രത്തിന് പുറമെ കൈനിറയെ സിനിമകള്‍ ജോജു ജോര്‍ജ്ജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചോല ജോജുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്. നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചോലയ്ക്ക് പുറമെ കുഞ്ചാക്കോ ബോബനൊപ്പമുളള പട, മാര്ട്ടിന് പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയും ജോജുവിന്റെതായി വരുന്നു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി