'ഇന്‍ഷാ അളളാ'യുമായി ജൂണ്‍ സംവിധായകന്‍! നിര്‍മ്മാണം ജോജു ജോര്‍ജ്ജ്
രജിഷ വിജയന്റെതായി ഇക്കൊല്ലം സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് ജൂണ്‍. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. രജിഷയ്ക്ക് പുറമെ സര്‍ജാനോ ഖാലിദ്, ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും സിനിമയില്‍ തിളങ്ങിയിരുന്നു. ജൂണിന് പിന്നാലെയുളള അഹമ്മദ് കബീറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. നടന്‍ ജോജു ജോര്‍ജ്ജാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ജോജു തന്നെ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇന്‍ഷാ അളളാഹ് എന്നാണ് പേരിട്ടിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസ്,ചോല തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണിത്. ആഷിക്ക് ഐമറുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ജിതിന്‍ സ്റ്റാനിസ്സാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മഹേഷ് ഭുവനേന്ദാണ് എഡിറ്റിങ്.
ജൂണിന് വേണ്ടി സംഗീതമൊരുക്കിയ ഇഫ്തി തന്നെയാണ് ഇത്തവണയും പാട്ടുകള്‍ ഒരുക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജുവിനൊപ്പം സിജോ വടക്കനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാറാണ് സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications