ബിഗ് ബജറ്റില്ല, എങ്കിലും സൂപ്പര്‍ ഹിറ്റിലേക്ക്! ജോജു ജോര്‍ജിന്റെ മാസ്, ബോക്‌സോഫീസില്‍ കോടികള്‍!!
ജോജു ജോര്‍ജ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഹിറ്റ് മൂവിയായിരുന്നു ജോസഫ്. ഷാബി കബീര്‍ തിരക്കഥ ഒരുക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. റിലീസിനെത്തി ആഴ്ചകള്‍ പിന്നീട്ടിട്ടും ഇപ്പോഴും ഗംഭീര പ്രകടനമാണ് സിനിമ നടത്തി കൊണ്ടിരിക്കുന്നത്.

ജോജു ജോര്‍ജിന്റെ അഭിനയത്തിനും വലിയ കൈയടിയായിരുന്നു ലഭിച്ചത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകള്‍ക്കും ഒരു മില്യണിലധികം വ്യൂസാണ് കിട്ടിയത്. ഇപ്പോള്‍ സിനിമ ഹിറ്റ് ചാര്‍ട്ടിലേക്ക് കയറി എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിവസം മുതല്‍ ഇങ്ങോട്ട് ഒരു മാസം കഴിഞ്ഞിട്ടും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുന്ന സിനിമ ഇതിനകം കോടികള്‍ വാരിക്കൂട്ടിയെന്നാണ് ചില ഓണ്‍ലൈന്‍ ന്യൂസുകളില്‍ പറയുന്നത്.
1.5 കോടി 2 കോടി മുതല്‍ തിയറ്റര്‍ വിഹിതമായി നിര്‍മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും തിയറ്ററുകളില്‍ നിന്നും 5 കോടിയ്ക്ക് മുകളില്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. എന്തായാലും ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications