Don't Miss!
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ജോസഫായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറില്‍ ജോജു ജോര്‍ജ്ജ്! ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് മമ്മൂക്ക! കാണൂ
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ജോജു ജോര്‍ജ്ജ്. സഹനടനായുളള വേഷങ്ങളിലൂടെയായിരുന്നു ജോജു ജോര്‍ജ്ജ് മലയാളത്തില്‍ കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്. അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ പ്രാധാന്യമുളള കഥാപാത്രങ്ങളായി ജോജു എത്തിയിരുന്നു.
ഇളയദളപതിക്ക് ഇന്ന് 44ാം പിറന്നാള്‍! വിജയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇവയാണ്! കാണൂ
ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോസഫ്. മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ എം പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരനായാണ് ജോജു എത്തുന്നത്.
കിഴക്കന്‍ മലയോര മേഖലയിലെ ക്രൈസ്തവ പശ്ചാത്തലത്തിലാണ് സംവിധായകന് ഈ ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഫസ്റ്റ്ലുക്കില്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് ജോജു ജോര്‍ജ്ജിനെ കാണിച്ചിരിക്കുന്നത്.
മാന്‍ വിത്ത് സ്കെയര്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. സൗബിന് ഷാഹിര്‍,ദിലീഷ് പോത്തന്, ഇര്‍ഷാദ്,സിനില്‍, മാളവിക മേനോന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷാഹി കബീറാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
മനീഷ് മാധവന് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് രഞ്ജിന് രാജു സംഗീതം ചെയ്തിരിക്കുന്നു. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചോല എന്ന ചിത്രമാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നിമിഷ സജ്ജയനാണ് ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത്.
ലാലേട്ടന്റെ ബിഗ് ബോസ് എത്താന്‍ ഇനി രണ്ട് നാളുകള്‍! മലയാളി ഹൗസ് പോലെയാവുമോ ഇതും? കാണാം
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്