ജോജു ജോര്‍ജ്ജിന്റെ ജോസഫ് തമിഴിലും! നായകനായി ഈ താരം
ജോജു ജോര്‍ജ്ജിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ജോസഫ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ജോജുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമ കൂടിയായിരുന്നു ജോസഫ്. മലയാളത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ തമിഴിലേക്കും എത്തുകയാണ്. നിര്‍മ്മാതാവും നടനുമായ ആര്‍ കെ സുരേഷാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ് പതിപ്പില്‍ ആര്‍കെ സുരേഷ് തന്നെയാണ് നായകനാവുന്നത്. എം പദ്മകുമാര്‍ തന്നെ തമിഴിലും സിനിമ സംവിധാനം ചെയ്യുന്നു. നവംബറിലാണ് ജോസഫ് റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്ന് അറിയുന്നു. ജോസഫ് എന്നു തന്നെയാകും തമിഴ് പതിപ്പിന്റെ ടൈറ്റിലും എന്നാണറിയുന്നത്. ഇപ്പോള്‍ കഥാപാത്രത്തിനായുളള വ്യത്യസ്ത ലുക്കുകള്‍ക്കായി പരിശ്രമിക്കുകയാണ് ആര്‍ കെ സുരേഷ്. ചെറുപ്പകാലം അവതരിപ്പിക്കാന്‍ ഭാരം കുറയ്ക്കുകയും പ്രായമായ ഗെറ്റപ്പിന് ഭാരം കൂട്ടുകയും വേണം.
ഈ കഥാപാത്രം തന്റെ കരിയറില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നതെന്ന് ആര്‍ കെ സുരേഷ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉളളടക്കം നോക്കിയാണ് താന്‍ സിനിമകള്‍ തിരഞ്ഞെടുക്കാറുളളതെന്നും ജോസഫ് വളരെ ആകര്‍ഷിച്ചുവെന്നും നടന്‍ തുറന്നുപറഞ്ഞു. ബാല സംവിധാനം ചെയ്ത താരൈ തപ്പട്ടൈയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് താരമാണ് ആര്‍കെ സുരേഷ്. മലയാളത്തില്‍ ശിക്കാരി ശംഭു,മധുരരാജ തുടങ്ങിയ സിനിമകളില്‍ നടന്‍ മുന്‍പ് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











