കരിനീല കണ്ണുളള പെണ്ണേ...! പ്രേക്ഷകര്‍ കാത്തിരുന്ന ജോസഫിലെ പ്രണയ ഗാനമെത്തി! വീഡിയോ കാണാം
ജോജു ജോര്‍ജ്ജ് നായകവേഷത്തിലെത്തുന്ന ജോസഫ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മൂന്നേറുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നെല്ലാം മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ ശ്രദ്ധേയമായൊരു ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
രഞ്ജിന്‍ രാജിന്റെ ഈണത്തില്‍ കാര്‍ത്തിക്കും അഖില അനന്ദും ചേര്‍ന്ന് പാടിയ കരിനീല കണ്ണുളള പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ഗാനത്തിന് ലഭിച്ചിരുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജോജു എത്തുന്നത്.

ഒരു പോലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ടതലങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മാന്‍ വിത്ത് സ്‌കെയര്‍ എന്നാണ് സിനിമയുടെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. കിഴക്കന്‍ മലയോര മേഖലയിലെ ക്രൈസ്തവ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
ഷാഹി കബീറാണ് ജോസഫിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഡ്രീം ഷോട്ട്സ് സിനിമാസിന്റെ ബാനറില്‍ ഷൗക്കത്ത് പ്രസൂണാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോജുവിനൊപ്പം സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്,അനില്‍ മുരളി,സാദിഖ്,ഷൈജു ശ്രീധര്‍,സിനില്‍ സൈനുദ്ദീന്‍,മാളവിക മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications