ജോജു ജോര്‍ജ്ജിനും കുടുംബത്തിനും കൂട്ടായി പുതിയ അതിഥി! വൈറലായി വീഡിയോ! കാണൂ

By Midhun Raj

ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ താരമൂല്യം കൂടിയ താരമാണ് ജോജു ജോര്‍ജ്ജ്. നായകനായുളള വരവ് ഗംഭീരമാക്കാന്‍ നടന് സാധിച്ചിരുന്നു. ജോജുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായും ജോസഫ് മാറിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവനടനുളള പുരസ്‌കാരവും ജോജുവിന് ലഭിച്ചു.

കൈനിറയെ സിനിമകളാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ പുതിയ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍. ജോജുവിന് കൂട്ടായി ഇനി വാഹനലോകത്തെ സൂപ്പര്‍ സ്റ്റാറായ മിനി കൂപ്പര്‍ എസ് കൂടിയുണ്ടാവും.

joju george

കൊച്ചിയിലെ പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മ്മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് ജോജുവും കുടുംബവും വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 30 ലക്ഷം രൂപ എക്‌സ് ഷോറും വിലയായി വരുന്ന വാഹനമാണ് ജോജു വാങ്ങിയിരിക്കുന്നത്. ബ്രീട്ടിഷ് ബ്രാന്‍ഡായ മിനി കൂപ്പര്‍ എസിന്റെ മൂന്നു ഡോര്‍ പെട്രോള്‍ പതിപ്പാണ് ഈ വാഹനം. ജോജുവിനൊപ്പം മക്കളായ ഇയാന്‍,സാറ,ഇവാന്‍ തുടങ്ങിയവരും എത്തിയിരുന്നു.

അതേസമയം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസാണ് ജോജു നായകനായി അഭിനയിക്കുന്ന പുതിയ സിനിമ. സനല്‍കുമാര്‍ ശശിശധരന്റെ ചോല, ആഷിഖ് അബുവിന്റെ വൈറസ് തുടങ്ങിയ സിനിമകള്‍ നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X