twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെര്‍ഫെക്ട് ഒകെ മച്ചാനെ അനുകരിച്ച് ജോജു ജോര്‍ജ്ജ്, വൈറല്‍ വീഡിയോ കാണാം

    By Midhun Raj
    |

    കോഴിക്കോട്ടുകാരന്‍ നൈസല്‍ ബാബുവിന്‌റെ പെര്‍ഫെക്ട് ഒകെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ ദിനങ്ങളില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ ആയിരുന്നു ഇത്. അതേസമയം നൈസലിനെ അനുകരിച്ച് നടന്‍ ജോജു ജോര്‍ജ്ജിന്‌റെതായി വന്ന വീഡിയോയും ശ്രദ്ധേയമായിരുന്നു. തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പെര്‍ഫെക്ട് ഒകെ വീഡിയോ ജോജു പങ്കുവെച്ചത്. ജോജുവിനറെ പുതിയ ഡബ്‌സ്മാഷ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

    joju-george

    നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഗ്രേസ് ആന്റണി, കാളിദാസ് ജയറാം, സംവിധായകന്‍ സക്കറിയ ഉള്‍പ്പെടെയുളളരെല്ലാം ജോജുവിന്‌റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തി. മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ ഇപ്പോള്‍ സജീവമാണ് ജോജു. നായാട്ട്, വണ്‍, ആണും പെണ്ണും എന്നീ ചിത്രങ്ങളാണ് നടന്‌റെതായി അടുത്തിടെ പുറത്തിറങ്ങിയത്. എല്ലാ സിനിമകളിലും ശ്രദ്ധേയ പ്രകടനമാണ് ജോജു ജോര്‍ജ്ജ് കാഴ്ചവെച്ചത്. നിലവില്‍ കൈനിറയെ ചിത്രങ്ങള്‍ നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    നടി പായലിന്റെ ഗ്ലാമറസ് ലുക്ക് ചിത്രങ്ങള്‍ വെെറല്‍,കാണാം

    മലയാളത്തിന് പുറമെ തമിഴില്‍ ആദ്യമായി അഭിനയിച്ച ചിത്രവും നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്ദിരത്തിലാണ് നടന്‍ അഭിനയിച്ചത്. ഐശ്വര്യ ലക്ഷ്മി നായികയായ സിനിമയില്‍ പ്രാധാന്യമുളള കഥാപാത്രമായാണ് ജോജു എത്തുന്നത്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തില്‍ തുറമുഖം, മാലിക്ക്, ഒറ്റക്കൊമ്പന്‍, പീസ് തുടങ്ങിയവയാണ് ജോജു ജോര്‍ജ്ജിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നു ജോജു. ചാര്‍ലിയാണ് ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ആദ്യ ചിത്രം.

    വീഡിയോ

    English summary
    joju george's perfect okay dubsmash video goes viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X