ജോഷിയുടെ പൊറിഞ്ചു മറിയം ജോസില്‍ നായകനായി ജോജു ജോര്‍ജ്ജ്! ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
Recommended Video

ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് ജോജു ജോര്‍ജ്ജ്. ജോസഫിനു ശേഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ജോജു മുന്നേറുന്നത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന നടന്റെ പുതിയ സിനിമയെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
പൊറിഞ്ചു മറിയം ജോസ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നൈല ഉഷയാണ് സിനിമയില്‍ ജോജുവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നൈല മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചെമ്പന്‍ വിനോദ് ജോസും സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

ഫാമിലി ത്രില്ലര്‍ ചിത്രമായിരിക്കും പൊറിഞ്ചു മറിയം ജോസ് എന്നാണറിയുന്നത്. തൃശൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. അജയ് ഡേവിഡ് കാച്ചപ്പളളി സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഡേവിഡ് കാച്ചപ്പളളി പ്രൊഡക്ഷന്‍സും കീര്‍ത്തന മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതം ചെയ്യുന്ന സിനിമയ്ക്ക് ശ്യാം ശശിധരന്‍ എഡിറ്റിങ് ചെയ്യുന്നു. ചാന്ദ് വി ക്രിയേഷന്‍സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications