ജോജുവിന് പിന്നാലെ കിടിലന്‍ ഗെറ്റപ്പില്‍ നൈലയും! പൊറിഞ്ചു മറിയം ജോസ് മിന്നിക്കും! പോസ്റ്റര്‍ വൈറല്‍!
ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് ജോജു ജോര്‍ജ്ജ്. ചെറിയവേഷങ്ങളില്‍ തുടങ്ങിയ ജോജുവിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ജോസഫ്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം തന്നെ സ്വന്തമാക്കി.
ജോസഫിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജോജു ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പൊറിഞ്ചു മറിയം ജോസ് എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നൈല ഉഷ നായികയാവുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.'

പൊറിഞ്ചു മറിയം ജോസ്
ജോഷിയുടെ സിനിമകളില്‍ മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുളള താരമാണ് ജോജു ജോര്‍ജ്ജ്. സംവിധായകന്റെ ചിത്രത്തില്‍ ആദ്യമായി നായകനായപ്പോള്‍ ജോജുവിനും അതൊരു അഭിമാന നിമിഷം കൂടിയായിരുന്നു. കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറുകളില്‍നിന്നും മാറി ഇത്തവണ ഒരു ത്രില്ലര്‍ ചിത്രവുമായിട്ടാണ് ജോഷി എത്തുന്നതെന്നാണ് അറിയുന്നത്. സൂപ്പര്‍താരചിത്രങ്ങളാണ് ജോഷിയില്‍ നിന്നും പ്രതീക്ഷിച്ചതെങ്കിലും ജോജുവിനെ നായകനാക്കിയപ്പോഴും എല്ലാവരിലും ആകാംക്ഷ കൂടിയിരുന്നു.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
ജോജു ജോര്‍ജ്ജിനെ നായകനാക്കിയുളള ചിത്രത്തിന് പൊറിഞ്ചു മറിയം ജോസ് എന്നാണ് സംവിധായകന്‍ പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഡേവിഡ് കാച്ചപ്പിളളി പ്രൊഡക്ഷന്‍സും കീര്‍ത്തന മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജോജുവിനെ നായകനാക്കിയുളള ജോഷി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൈല ഒ ലൈല എന്ന സിനിമയ്ക്കു ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്.

നായികയായി നെെല
മഞ്ജു വാര്യര്‍,മംമ്ത മോഹന്‍ദാസ് തുടങ്ങിയവരെ ആയിരുന്നു സിനിമയിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഇവര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞനന്തന്റെ കട,പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നൈല ഉഷ ചിത്രത്തില്‍ നായികയായി എത്തി. ചിത്രത്തില്‍ ആലപ്പാട്ട് മറിയം എന്നൊരു കഥാപാത്രമായിട്ടാണ് നൈല എത്തുന്നത്.

ആലപ്പാട്ട് മറിയം
ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു പിന്നാലെ നൈലയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പുതിയ പോസ്റ്ററില്‍ കിടിലന്‍ മേക്ക് ഓവറിലാണ് നടിയെ കാണിച്ചിരിക്കുന്നത്. നൈല തന്റെ കരിയറില്‍ ചെയ്യാത്തൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് പുതിയ പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.

കാട്ടാളന്‍ പൊറിഞ്ചു
കാട്ടാളന്‍ പൊറിഞ്ചുവായിട്ടാണ് ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് എത്തുന്നത്. ജോജുവിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്തുവിട്ടിരുന്നത്. ജോസഫ് പോലെ ജോജുവിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാകും പൊറിഞ്ചുവെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പളളി ഛായാഗ്രഹണവും ജേക്ക്‌സ് ബിജോയി സംഗീതവും നല്‍കുന്നു. തൃശ്ശൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍


Click it and Unblock the Notifications