പൊറിഞ്ചുവായെത്തുന്നത് താനാണെന്നറിഞ്ഞപ്പോള്‍ പലരും നോ പറഞ്ഞു! വെളിപ്പെടുത്തലുമായി ജോജു ജോര്‍ജ്!

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ജോജു ജോര്‍ജ്. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് പൊറിഞ്ചു മറിയം ജോസ്. സിനിമയുടെ പോസ്റ്ററും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചെറിയ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഈ താരം മുന്നേറിയത്. അഭിനേതാവിനും അപ്പുറത്ത് നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം. അമ്പരപ്പിക്കുന്ന മേക്കോവറുമായാണ് ഇത്തവണ താരമെത്തിയത്. ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍തോട്ടം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളില്‍ അസാമാന്യ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

ഉദാഹരണം സുജാത, ചാര്‍ലി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ജോസഫിന് ശേഷം അടുത്ത ചിത്രവുമായി എത്തിയപ്പോഴും ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ ജോജു തെളിയിച്ചിരുന്നു. കാട്ടാളന്‍ പൊറിഞ്ചുവായെത്തിയ താരത്തെ അഭിനന്ദിച്ച് സിനിമാലോകവും ആരാധകരും എത്തിയിരുന്നു. സിനിമ നിറഞ്ഞോടുന്നതിന്‍റെ സന്തോഷത്തിലാണ് താനെന്നും പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി താരം എത്തിയിരുന്നു.

 ജൂനിയര്‍ ആര്‍ടിസ്റ്റായി തുടക്കം

ജൂനിയര്‍ ആര്‍ടിസ്റ്റായാണ് ജോജു സിനിമയില്‍ അരങ്ങേറിയത്. നായകന്റെ പിന്നില്‍ നിന്നും ഡയലോഗില്ലാതെയുമൊക്കെയായാണ് അദ്ദേഹം തുടങ്ങിയത്. ആള്‍ക്കൂട്ടത്തിലും മറ്റുമൊക്കെയായാണ് താരത്തെ തുടക്കത്തില്‍ കണ്ടിരുന്നത്. പിന്നീട് സംഭാഷണങ്ങളുള്ള ചെറിയ കഥാപാത്രങ്ങളുമായി ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. ഇന്നിപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് അദ്ദേഹം. ജോസഫിന് പിന്നാലെയായി അടുത്ത കരിയര്‍ ബെസ്റ്റ് ചിത്രമായി മാറിയിരിക്കുകയാണ് പൊറിഞ്ചു മറിയം ജോസ്.

 പൊറിഞ്ചുവിനെ പലരും ഉപേക്ഷിച്ചു

പൊറിഞ്ചുവായി അഭിനയിക്കാന്‍ തന്നെയായിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നത്. പലരും ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി വിസമ്മതിക്കുകയായിരുന്നു. മറിയത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെയായിരുന്നു. പിന്നീടാണ് തന്നെ പൊറിഞ്ചുവായി നിശ്ചയിച്ചത്. അതോടെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയവരുമുണ്ടെന്നും അത് സ്വഭാവികമാണെന്നും ജോജു പറയുന്നു. താന്‍ അത്ര സക്‌സസ്ഫുള്‍ ആയിട്ടില്ലെന്നും ഇത് ഇവന്‍ ചെയ്യട്ടെയെന്ന് ജോഷി സാര്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നും ജോജു പറയുന്നു.

 ജോഷി സാറിനോടുള്ള വിശ്വാസം

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ജോഷി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്് ചിത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. ജോഷി സാറെന്ന ബ്രാന്‍ഡിനോടുള്ള വിശ്വാസമാണ് പലപ്പോഴും തങ്ങളെ നയിച്ചതെന്നും താരം പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് സ്വാഗതമേകി എത്തിയിരുന്നു.

പ്രചോദനമായത് മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍

പൊറിഞ്ചുവിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടയില്‍ കുറേ ആള്‍ക്കാരോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുമെന്നായിരുന്നു എല്ലാവരോടും ചോദിച്ചത്. ശ്യാം പുഷ്‌ക്കരനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹമാണ് മമ്മൂട്ടിയുടെ ഈ രണ്ട് സിനിമകള്‍ കണ്ടുനോക്കൂയെന്ന് പറഞ്ഞത്. ആകാശത്തോളമുള്ള ടെന്‍ഷന്‍ അതോടെ ഇല്ലാതാവുകയായിരുന്നുവെന്നും താരം പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജോജു ഇതേക്കുറിച്ച് പറഞ്ഞത്. ഏതാണ് ആ സിനിമകളെന്നതിനെക്കുറിച്ച് ജോജു പറഞ്ഞിരുന്നില്ലെങ്കിലും അടിയൊഴുക്കുകളും മഹായാനവുമാണ് അതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 ചെമ്പനും നൈല ഉഷയും

പൊറിഞ്ചുവും മറിയവും ജോസും ഒരുപോലെ തിളങ്ങിയ സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. ഇവര്‍ മൂവരുടെ പ്രകടനത്തിനും മികച്ച സ്വീകരണവും കൈയ്യടിയുമാണ് ലഭിച്ചത്. ഇവര്‍ മൂവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ് സിനിമ. വര്‍ഷങ്ങളായി നൈലയും ചെമ്പനും തന്റെ സുഹൃത്തുക്കളായതിനാല്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് അവരോട് ചര്‍ച്ച ചെയ്യാനും കൂടുതല്‍ മികച്ചതാക്കാനുമൊക്കെ കഴിഞ്ഞിരുന്നു. തങ്ങളുടെ സൗഹൃദം സിനിമയ്ക്കക് ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷയെന്നും ജോജു പറഞ്ഞിരുന്നു.

ജോസഫിന് ശേഷമുള്ള സംഭവങ്ങള്‍

എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലൂടെയായിരുന്നു നേരത്തെ ജോജു ശ്രദ്ധേയനായി മാറിയത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് താരം എത്തിയത്. ജീവിതത്തിലായാലും സിനിമയിലായാലും നല്ല മാറ്റങ്ങളാണ് ഈ സിനിമ സമ്മാനിച്ചതെന്നും ജോജു പറയുന്നു. അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. തനിക്ക് പ്രിയപ്പെട്ട സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നുവെന്നതാണ് മറ്റൊരു സന്തോഷമെന്നും താരം പറയുന്നു.

പ്രളയബാധിതരെ സഹായിക്കാനായി എത്തിയത്

പ്രളയബാധിതരെ സഹായിക്കാനായി ജോജു നേരിട്ട് ക്യാംപുകളിലേക്ക് എത്തിയിരുന്നു. ജിഎന്‍പിസിയുടെ ലോഡുമായാണ് ജോജു എത്തിയത്. കഴിഞ്ഞ വര്‍ഷം പ്രളയം ബാധിച്ചിരുന്നുവെന്നും അന്ന് പകച്ചുപോയിരുന്നുവെന്നും താരം പറയുന്നു. അതിലും എത്രയോ ഭീകരമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിട്ടത്. ന്മളെക്കൊണ്ടാവുന്നത് ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും ഇത് തങ്ങളുടേയും ഉത്തരവാദിത്തമാണെന്ന നിലയില്‍ സിനിമാലോകം സഹായത്തിനായി ഇറങ്ങിയിരുന്നുവെന്നും താരം പറയുന്നു.

അന്നത്തെപ്പോലെ തന്നെ

പൊതുജനം എന്ന് പറയുന്നതില്‍പ്പെട്ടയാളാണ് താനെന്നും ജോജു പറയുന്നു. നടനായതുകൊണ്ട് തന്റെ വീട്ടില്‍ വെള്ളം കയറാതിരുന്നിട്ടില്ല. എല്ലാവരോടും ഇടപഴകുന്നയാളാണ് താനും. നടനായതിനാല്‍ തന്റെ വീട്ടില്‍ വെള്ളം കയറാതിരുന്നിട്ടില്ലെന്നും ജോജു പറയുന്നു. അന്ന് സിനിമയെ നോക്കിക്കണ്ടിരുന്ന അതേ ബഹുമാനത്തോടെയാണ് ഇന്നും കാണുന്നത്.

നിറഞ്ഞ പ്രദര്‍ശനവുമായി മുന്നേറുന്നു

ജോഷിയുടെ തിരിച്ചുവരവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതലുള്ള ആവേശം റിലീസിന് ശേഷവും അതേ പോലെ തുടരുകയാണ്. കൊമേഴ്‌സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളുമായാണ് ചിത്രം എത്തിയത്. റിലീസ് ചെയ്തിടങ്ങളിലെല്ലാം കനത്ത തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജോജുവും ചെമ്പനും നൈലയും അത്ഭുതപ്പെടുത്തിയെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

കരിയറിലെ നാഴികക്കല്ല്

സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയതെങ്കില്‍ക്കൂടിയും പിന്നീട് എല്ലാ നേട്ടവും സ്വന്തമാക്കാന്‍ ജോജുവിന് കഴിഞ്ഞിരുന്നു. ജോസഫിലൂടെ മാറി മറിഞ്ഞ സിനിമാജീവിതം ഇപ്പോള്‍ പൊറിഞ്ചുവിലെത്തി നില്‍ക്കുകയാണ്. സിനിമ സൂപ്പര്‍ഹിറ്റായി മാറുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ നടന്നിരുന്നു. സംവിധാനമികവ് മാത്രമല്ല താരങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ട ഘടകം തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X