നിങ്ങ പാടെടാ..! ആ ഞാന്‍ പാടൂടാ..! സദസിനെ കൈയ്യിലെടുത്ത് ജോജുവിന്റെ പാട്ട്! കാണൂ

By Midhun Raj

ജോസഫ് എന്ന ചിത്രത്തിലൂടെ നായകനായുളള വരവ് ഗംഭീരമാക്കിയ താരമാണ് ജോജു ജോര്‍ജ്ജ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ജോജു നടത്തിയത്. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായ ജോസഫിലെ പ്രകടനത്തിലൂടെ ഈ വര്‍ഷം നിരവധി അവാര്‍ഡുകളും ജോജു സ്വന്തമാക്കിയിരുന്നു.

മികച്ച സ്വഭാവ നടനുളള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയതിലൂടെ നടന്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. ജോസഫ് എന്ന സിനിമയില്‍ അഭിനയത്തിനു പുറമെ ഗായകനായും ജോജു തിളങ്ങിയിരുന്നു. പാടവരമ്പത്തിലൂടെ എന്ന ഗാനമാണ് ജോജു ആലപിച്ചിരുന്നത്.

joju george,

അടുത്തിടെ ഒരു പുരസ്‌കാര വേദിയില്‍ ഈ പാട്ട് വീണ്ടും പാടി കൈയ്യടി വാങ്ങിയിരിക്കുകയാണ് നടന്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. മ്യൂസിക്ക് ഇല്ലാതെ പാടാമെന്ന് ജോജു പറഞ്ഞപ്പോള്‍ നിങ്ങ പാടടാ എന്ന് സദസ്സില്‍ നിന്നൊരാള്‍ വിളിച്ചു പറഞ്ഞു.

ഉടന്‍ തന്നെ ജോജുവിന്റെ മറുപടിയും എത്തി. ആ ഞാന്‍ പാടൂടാ എന്ന്. തുടര്‍ന്ന് കൈയ്യടിയുടെ അകമ്പടിയോടെ ജോജു പാട്ട് പാടുകയും ചെയ്തു. ജോസഫിനു പുറമെ സനല്‍കുമാര്‍ ശശിധരന്റെ ചോല എന്ന സിനിമയിലെ പ്രകടനത്തിനു കൂടിയായിരുന്നു ജോജുവിന് ഇത്തവണ അവാര്‍ഡ് ലഭിച്ചത്. ജോജുവിനൊപ്പം മികച്ച നടിക്കുളള പുരസ്‌കാരം നേടിയ നിമിഷ സജയനും അഭിനയിച്ചിരുന്നു ചോലയില്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X