ഇനി വരുന്ന എല്ലാ അവാര്‍ഡുകളും ഈ ചിത്രം കൊണ്ടുപോവും! തുറന്നുപറഞ്ഞ് ജോജു ജോര്‍ജ്ജ്
ജോസഫിന്റെ വിജയത്തിലൂടെ നായകപദവിയിലേക്ക് ഉയര്‍ന്ന താരമാണ് ജോജു ജോര്‍ജ്ജ്. സിനിമയുടെ വിജയം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജോസഫിന് ശേഷം പൊറിഞ്ചു മറിയം ജോസും ഹിറ്റായതോടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് നടന്‍. പൊറിഞ്ചുവിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
അടുത്തിടെ വലിയ പെരുന്നാള്‍ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ജോജു ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്നുളള അവാര്‍ഡുകള്‍ എല്ലാം തൂത്തുവരാന്‍ പോകുന്നത് വലിയ പെരുന്നാള്‍ എന്ന ചിത്രമാണെന്നാണ് ജോജു പറയുന്നത്. ഷെയിന്‍ നിഗം നായകനാവുന്ന വലിയ പെരുന്നാളില്‍ ജോജുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ വെച്ച് തനിക്ക് എറ്റവും ഇഷ്ടപ്പെട്ട ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് ആണെന്നും എന്നാല്‍ ഇനി വരുന്ന എല്ലാ അവാര്‍ഡുകളും തൂത്തുവാരാന്‍ പോകുന്നത് വലിയ പെരുന്നാള്‍ എന്ന ചിത്രമാണെന്നുമാണ് ജോജു ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നു. ഒക്ടോബറിലാണ് വലിയ പെരുന്നാള്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications