ലോക് ഡൗണില്‍ 20കിലോ കുറച്ച് ജോജു! ജീവിത ശൈലി മാറിയതിനെക്കുറിച്ച് നടന്‍

By Prashant V R

ജോസഫിന്റെ വിജയത്തിന് പിന്നാലെ മലയാളത്തിലെ നായകനിരയില്‍ തിളങ്ങിനില്‍ക്കുന്ന നടനാണ് ജോജു ജോര്‍ജ്ജ്. വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മോളിവുഡില്‍ മുന്നേറുന്നത്. സിനിമകളില്‍ എല്ലാ തരം വേഷങ്ങളിലൂടെയും ജോജു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ അടുത്തിടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. അതേസമയം ലോക് ഡൗണിന് പിന്നാലെ ജോജു ജോര്‍ജ്ജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

joju george

ലോക് ഡൗണ്‍ സമയം വയനാട്ടിലായിരുന്നു നടന്‍ ചെലവഴിച്ചിരുന്നത്. വയനാട്ടിലെ ആയുര്‍വേദ യോഗ വില്ലയിലായിരുന്നു നടന്‍ താമസം. ആയൂര്‍വേദ ചികില്‍സയ്ക്കായി അവിടെ പോയ നടന്‍ അവിടത്തെ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാതിരുന്നതിനാല്‍ നാട്ടിലേക്ക് തിരിച്ച് പോവാനൊരുങ്ങിയതാണ്. എന്നാല്‍ ഈ സമയത്താണ് അപ്രതീക്ഷിതമായി ലോക് ഡൗണ്‍ വന്നത്. അന്ന് വീട്ടിലേക്ക് പോകാതെ അവിടെ തന്നെ തങ്ങുകയായിരുന്നു താരം.

തുടര്‍ന്ന് ലോക് ഡൗണ്‍ സമയത്ത് താന്‍ 20 കിലോ ശരീരഭാരം കുറച്ചതായി നടന്‍ പറയുന്നു. ഡോ വിപിനാണ് തന്റെ ജീവിതചര്യ മാറ്റാന്‍ സഹായിച്ചതെന്നും ജോജു തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ലോക് ഡൗണ്‍ സമയത്താണ് തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ മൂന്നര സെന്റ് സ്ഥലത്ത് കൃഷിയും കോഴിവളര്‍ത്തലും മീന്‍വളര്‍ത്തലുമെല്ലാമുളള വീട് ജോജു കണ്ടത്. ഇത് തനിക്ക് വലിയ പ്രചോദനമായി. സ്വന്തം വീട്ടിലും ഇതേ മാതൃകയില്‍ നടന്‍ അടുക്കളത്തോട്ടം ഒരുക്കി. മീന്‍ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ രണ്ട് പശുക്കളും മൂന്ന് പട്ടികളും 35 കോഴികളും ഒക്കെയുളള ഒരു മിനിഫാം തന്നെയായി ജോജുവിന്റെ വീട്.

തന്റെ അടുക്കള തോട്ടത്തിന്റെ ചിത്രങ്ങള്‍ ജോജു ജോര്‍ജ്ജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലോക് ഡൗണ്‍ സമയത്ത് സജീവ് പച്ചക്കറികളും മീനുമൊന്നും പുറത്തുനിന്നും വാങ്ങിയിരുന്നില്ല. ഇക്കാര്യത്തില്‍ സജീവ് എന്നെ സഹായിച്ചു. ഇപ്പോള്‍ ഞാന്‍ അഭിമാനത്തോടെ പറയുന്നു. എനിക്ക് രണ്ട് വെച്ചൂര്‍ പശുക്കളും, ആടും, നാടന്‍ കോഴിയും, മീനുകളും നിരവധി പച്ചക്കറികളുമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. എന്റെ കുടുംബത്തിന് നല്ല ഭക്ഷണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജോജു ജോര്‍ജ്ജ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X